November 21, 2024

ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ‘എമിസിസുമാബ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഹീമോഫീലിയ ബാധിതരായ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും വിലയേറിയ എമിസിസുമാബ് മരുന്നു സൗജന്യമായി നല്‍കാന്‍ തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് സൗജന്യമായി നല്‍കുന്നത്. മുന്നൂറോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. Also Read ; കുറ്റിപ്പുറം പാത അറ്റകുറ്റപ്പണിയില്‍ വീഴ്ച: എന്‍ജിനീയര്‍ക്ക് സസ്‌പെന്‍ഷന്‍ നിലവിലെ മരുന്ന് ആഴ്ചയില്‍ 2 ദിവസം കുത്തിവയ്ക്കണം. പുതിയ മരുന്നു മാസത്തില്‍ ഒരിക്കല്‍ കുത്തിവച്ചാല്‍ മതി. നേരത്തേയുള്ള മരുന്നു ഞരമ്പില്‍ കുത്തിവയ്ക്കുമ്പോള്‍ കുട്ടികള്‍ക്കു വേദന […]

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വയം ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ സംവിധാനം

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥരുടെ ഇടപെടലില്ലാതെ സ്വയം ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സ്മാര്‍ട് ഗേറ്റ് (ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍-ട്രഡ് ട്രാവലേഴ്സ് പ്രോഗ്രാം) സജ്ജമായി. തിങ്കളാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓഗസ്റ്റില്‍ കമ്മിഷന്‍ ചെയ്യും. രാജ്യത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്. Also Read ; ഒളിമ്പിക് വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, സ്‌പെയിന്‍ ടീമുകള്‍ക്ക് ജയം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പ് രാജ്യാന്തര ടെര്‍മിനലിലെ അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ഹാളുകളില്‍ 4 വീതം കൗണ്ടറുകളിലാണ് സ്മാര്‍ട് […]

pig

പന്നിപ്പനി: ജാഗ്രത വേണം

വളര്‍ത്തുപണികളിലും കാട്ടുപന്നികളിലും നൂറുശതമാനംവരെ മരണനിരക്കുണ്ടാക്കുന്ന രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. പന്നിപ്പനി സമീപവര്‍ഷങ്ങളില്‍ പന്നിയിറച്ചിവ്യവസായത്തിന് ഒരു വലിയ പ്രതിസന്ധി യായി മാറിയിട്ടുണ്ട്. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമല്ല. Also Read ; ഏഷ്യ കപ്പ് വനിതാ ട്വന്റി-20 ; ഇന്ത്യ ഫൈനലില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പുതുതായി ഫാമിലേക്ക് കഴിവതും പന്നികളെ കൊണ്ടുവരാതിരിക്കുക. പുതിയ സ്റ്റോക്ക് എടുക്കുന്നപക്ഷം 30-45 ദിവസം മാറ്റിപ്പാര്‍പ്പിച്ചശേഷം രോഗലക്ഷണമില്ലെന്ന് ഉറപ്പുവരുത്തിമാത്രം മറ്റുമൃഗങ്ങളുമായി സമ്പര്‍ക്കം അനുവദിക്കുക. വിശ്വാസ്യതയുള്ള സ്രോതസ്സുകളില്‍നിന്നുമാത്രം പന്നികള്‍ക്കുള്ള തീറ്റയും ഫാം ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങുക. […]

വൈദ്യുതി കണക്ഷന് ചെലവേറും : പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേ നിരക്ക്

തിരുവനന്തപുരം : വൈദ്യുതികണക്ഷന്‍ എടുക്കാന്‍ ഇനി ചെലവേറും. പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഈടാക്കുന്ന തരത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ സപ്ലൈകോഡ് ഭേദഗതിചെയ്തു. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ ചെലവ് കുറയും. Also Read ; ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍ പോസ്റ്റ്, വയര്‍ തുടങ്ങി കണക്ഷന് വേണ്ട സാധനങ്ങളുടെ ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഫീസ് നിശ്ചയിച്ചിരുന്നത്. ഇനി ഇത് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാവും. വീട്ടിലോ സ്ഥാപനത്തിലോ നിന്ന് 200 മീറ്ററിനകത്ത് പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫെയ്സ് കണക്ഷന് (അഞ്ച് കിലോവാട്ട് […]

സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും

ഇരിങ്ങാലക്കുട : സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരകേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പ് നടപ്പാക്കുന്ന ‘ഡിജി കേരളം’ വൈകും. ജൂലായില്‍ ഇതിന്റെ സര്‍വേ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സന്നദ്ധരായ വൊളന്റിയര്‍മാരെ കണ്ടെത്താന്‍ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപന നങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. Also Read ; നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക് സംസ്ഥാനത്തെ 14 വയസ്സ് മുതലുള്ള മുഴുവന്‍ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. 500 വീടുകള്‍ക്ക് 20 പേര്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേരുടെ […]

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും

ബെംഗളൂരു: എറണാകുളം -ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സര്‍വീസ് തുടങ്ങുക. എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 31-നും ബെംഗളൂരു-എറണാകുളം ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബെംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എറണാകുളത്തുനിന്ന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് 2.20-ന് എറണാകുളത്തെത്തും. […]

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിട്ടുണ്ടായിരുന്നു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. […]

ഓണത്തിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓണത്തിന് മുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. ബാങ്ക് കണ്‍സോര്‍ട്യവുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കോര്‍പറേഷന്റെ പ്രതിദിന വരുമാനം ഉയരുന്നുണ്ടെന്നും ഡീസല്‍ ഉപഭോഗത്തില്‍ ദിവസം ഒരു കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. 10 ശൗചാലയങ്ങുളുടെ നടത്തിപ്പ് സുലഭ് ഏജന്‍സിക്ക് കൈമാറി. ഭക്ഷണശാലകളുടെ നടത്തിപ്പിനും ടെന്‍ഡര്‍ വിളിച്ചു. Also Read ;പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പരിശോധന […]

ശബരി റെയിലിന് വീണ്ടും 100 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ്

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിലിന് കേന്ദ്ര ബജറ്റില്‍ വീണ്ടും 100 കോടി അനുവദിച്ചു. റെയില്‍വേ വികസനം സംബന്ധിച്ച പിങ്ക് ബുക്കിലാണ് ഇത് ബന്ധപ്പെട്ട വിവരങ്ങളുള്ളത്. അതേസമയം, അനുവദിച്ച തുക ശബരി പദ്ധതിക്ക് പ്രയോജനപ്പെടില്ല. സജീവമായ പദ്ധതികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. 25 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി 2019-ല്‍ മരവിപ്പിച്ചതാണ്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി ഉപയോഗിക്കാനാവാതെ മടക്കിയിരുന്നു. Also Read ; പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആര്‍ച്ചറി പോരാട്ടങ്ങള്‍ക്ക് ഇന്ന് […]

സി-ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന വിഡിയോ എഡിറ്റിങ്, വിഡിയോ ടൈറ്റിലിങ്, വിഡിയോ കമ്പോസിങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട്/റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കുന്നു. Also Read ; ഗള്‍ഫില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളിലേക്ക് 5 കപ്പല്‍ സര്‍വീസ് പദ്ധതി ഒരുങ്ങുന്നു പ്ലസ് ടു പാസാകണം, ഗ്രാഫിക് ഡിസൈനിങ്, പ്രിന്റ് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസാകണം, മേല്‍പറഞ്ഞ വിഷയത്തില്‍ […]