ശബരിമല സ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇരുവരെയും ചോദ്യം ചെയ്തത്. മൊഴിയെടുപ്പ് ഈ ആഴ്ച്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശബരിമലയിലേക്ക് സ്വര്‍ണം നല്‍കണമെന്ന് സുഹൃത്തായ സുരേഷ് ഗോപിയാമ് അഭ്യര്‍ത്ഥിച്ചതെന്നാണ് മോഹന്‍ലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. […]

പ്രതിഷേധ സാധ്യത; വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു

ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ജാഥാ സ്വീകരണ കേന്ദ്രങ്ങളില്‍ കൂടുതല്‍ സേന നിയോഗിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ ജില്ലയിലെ ആറ് മണ്ഡലങ്ങളിലാണ് ജാഥാ സ്വീകരണം ഏറ്റുവാങ്ങുക. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ക്യാമറകളില്‍ വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല: ആര്‍പിഎഫ് അതേസമയം, ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷങ്ങളുണ്ടായി. […]

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ക്യാമറകളില്‍ വീണാ ജോര്‍ജിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇല്ല: ആര്‍പിഎഫ്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ക്യാമറകള്‍ എല്ലാം പരിശോധിച്ചെന്നും അതിലൊന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ആര്‍പിഎഫ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ആരോഗ്യമന്ത്രിയ കയ്യേറ്റം ചെയ്ത കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. ‘കൊല്ലെടാ’ […]

ഗുരുവായൂര്‍ ക്ഷേത്രോത്സവം; നാളെ മുതല്‍ ദര്‍ശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം ഏര്‍പ്പെടുത്തുക. നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും, മാര്‍ച്ച് 12ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല. ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറും. മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.  

നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും, മാര്‍ച്ച് 12ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാര്‍ച്ച് അഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരാണ് കേരളത്തില്‍ എത്തുന്നത്. മാര്‍ച്ച് പന്ത്രണ്ടിന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത്; കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി കേരളത്തില്‍ ഏപ്രില്‍ പകുതിയോടെ ആകും നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റഘട്ടമായിട്ട് ആയിരിക്കും തെരഞ്ഞെടുപ്പ് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ […]

രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത്; കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു. സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണുക എന്നതാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദേവലോകം ഏറ്റവും പ്രിയപ്പെട്ട […]

സംസ്ഥാനത്ത് 4 ദിവസം കൂടി മഴ തുടരും; മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം കൂടി നേരിയ ഇടത്തരം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ മഴ തുടുരമെന്നാണ് മുന്നറിയിപ്പ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് അടുത്ത 48 മണിക്കൂറിനുള്ളില്‍ ആദ്യം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കാനും, തുടര്‍ന്ന് ക്രമേണ വടക്കുകിഴക്ക് ദിശയിലേക്ക് തിരിഞ്ഞ് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ നീങ്ങാനും […]

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; എല്‍ & റ്റി കമ്പനിയുമായി ധാരണ

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായി. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ &റ്റി വാഗ്ദാനം ചെയ്തതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. ശബരിമല കൊടിമരക്കൊള്ള; മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ക്ഷേത്ര ദര്‍ശനം വേഗത്തിലാക്കാന്‍ ഫേസ് ആപ്പ് സംവിധാനം നടപ്പിലാക്കുമെന്ന് ദേവസ്വം അറിയു. വരിനില്‍ക്കുന്ന […]

ശബരിമല കൊടിമരക്കൊള്ള; മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

തിരുവനന്തപുരം: ശബലിമല കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അടക്കമുള്ള കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ വിജിയലന്‍സ് സംഘം. വിജിലന്‍സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ ശ്രമം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കൊടിമരക്കൊള്ളയില്‍ നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ എന്നിവരുടെ മൊഴികള്‍ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കൊടിമര പുനര്‍നിര്‍മാണത്തിന് എത്ര സ്വര്‍ണം ലഭിച്ചു എന്നതില്‍ വിജിലന്‍സിന് ഇനിയും വ്യക്തത വന്നിട്ടില്ല. […]

സര്‍ക്കാരിന്റ മദ്യത്തിന്റെ പേര് മാറ്റി; മലബാര്‍ മിസ്റ്ററി ഇനി മിന്നല്‍ മാജിക്

പാലക്കാട്: മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിയുടെ പേര് ബെവ്‌കോ മാറ്റി. മലബാര്‍ മിസ്റ്ററി എന്ന പേര് മാറ്റി ‘മിന്നല്‍ മാജിക്’ എന്നാക്കി. പാലക്കാട് നടക്കുന്ന നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോന്‍ പാറയിലാണ് ബ്രാന്‍ഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നല്‍ മാജിക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തുമെന്നാണ് വിവരം.13, 500 കെയ്‌സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റര്‍ മിന്നല്‍ മാജിക്കിന് 400 രൂപയെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കും […]