ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രിക്കും എന്‍ വാസുവിനും ഇ ഡി സമന്‍സ്

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര്‍ക്കും ദേവസ്വം ബോര്‍ഡ് മുന്‍ കമ്മീഷണര്‍ എന്‍ വാസുവിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി സമന്‍സ്. മാര്‍ച്ച് ആദ്യ വാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഇ ഡിയുടെ സമന്‍സ് വന്നിരിക്കുന്നത്. ഫെബ്രുവരി പതിനെട്ടിനായിരുന്നു തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

ശബരിമല യുവതീ പ്രവേശനം; ഇനിയും 1587 കേസുകള്‍ പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇനിയും കേസുകള്‍ പിന്‍വലിക്കാനുണ്ടെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ എപി അനില്‍കുമാറിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് 1587 കേസുകള്‍ ഇനിയും പിന്‍വലിക്കാനുണ്ടെന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ 2634 കേസുകളിലായി 29,119 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  തുടര്‍ നടപടികള്‍ ഒഴിവാക്കിയതും പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചതുമായ കേസുകളുടെ എണ്ണം 1047 ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍ […]

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപ പ്രഭയില്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറാണ് പുതിയ ദീപ വിതാനം ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്. ഇന്നലെ ഏഴ് മണിയോടെയാണ് ചടങ്ങ് നടന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശീവേലിപ്പുരയിലെ വെളിച്ചം കൂട്ടുന്നതിനും കൊടിമരത്തിന് ശ്രദ്ധ ലഭിക്കുന്നതിനും ചുറ്റും വെളിച്ചം നിര്‍ലോഭം ലഭിക്കുന്നതിനും ശിവേലിപ്പുരയില്‍ നിന്നു ഗോപുരത്തിലേക്ക് വെളിച്ചം കേന്ദ്രീകരിക്കുന്നതിനുമായാണ് പുതിയ ദീപ വിതാനം സ്ഥാപിച്ചത്. പ്രവൃത്തി നിര്‍വഹിച്ച ആലുവ എസ് […]

സ്ഥാനാര്‍ത്ഥിയായാലും സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി തുടരും; ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരട്ടെ എന്ന് തീരുമാനം. താര പ്രചാരകരുടെ റാലികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സണ്ണി ജോസഫ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി ഭരണം ലഭിച്ച് സര്‍ക്കാരില്‍ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്നാണ് ധാരണയായത്. ബെന്നി ബഹനാനെ താല്‍ക്കാലിക കെപിസിസി […]

നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എല്‍.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഓരോ സീറ്റും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താതെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തന്നെ മൂന്നാമങ്കത്തിന് ഇറക്കാണമെന്ന ആലോചനയിലാണ് ഇടതുമുന്നണി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും മണ്ഡലം ഏറ്റെടുക്കാമെന്ന് സി.പി.എമ്മില്‍ ഒരുഘട്ടത്തില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ കടന്നപ്പള്ളി തുടരട്ടെയെന്നതാണ് ചിന്താഗതി. യുഡിഎഫിന് മേധാവിത്വമുള്ള കണ്ണൂര്‍ മണ്ഡലം 2016-ലും 2021-ലും ജയിക്കാനായതില്‍ കടന്നപ്പള്ളിയുടെ […]

സര്‍ക്കാരിന്റെ ബ്രാന്‍ഡി ശനിയാഴ്ച മുതല്‍ വിപണിയില്‍; പേര് പുറത്തുവിട്ടിട്ടില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്‍ഡി ഫെബ്രുവരി 21 മുതല്‍ വിപണിയില്‍ എത്തും. ബ്രാന്‍ഡിയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാലക്കാട് മലബാര്‍ ഡിസ്റ്റലറിയില്‍ ഉത്പാദനം നടത്തുന്ന മദ്യത്തിന്റെ പേര് സര്‍പ്രൈസ് നിലനിര്‍ത്തി കൊണ്ടാണ് വിപണിയില്‍ എത്തുന്നത്. ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ നല്‍കുമെന്ന ബെവ്കോ പരസ്യം വിവാദം സൃഷ്ടിച്ചിരുന്നു. ബാറുകളുടെ സമയമാറ്റം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ചയായില്ല; ഇടതുമുന്നണിയില്‍ അതൃപ്തി സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ പുതിയ മദ്യത്തിന് പേര് […]

ബാറുകളുടെ സമയമാറ്റം മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ചയായില്ല; ഇടതുമുന്നണിയില്‍ അതൃപ്തി

തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം മാറ്റിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ ചര്‍ച്ച ചെയ്യാതെയെന്ന് സൂചന. ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് അംഗീകരിച്ച് കൊടുത്തത്. ബാറിലെ സമയം ചര്‍ച്ച ചെയ്യാതെയും കൂടിയാലോചിക്കാതെയും 2 മണിക്കൂര്‍ നീട്ടികൊടുത്തതില്‍ ഇടുതുമുന്നണിയില്‍ ഒരുവിഭാഗത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2025 സെപ്റ്റംബറില്‍ ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ നല്‍കിയ അപേക്ഷയാണ് മുഖ്യമന്ത്രിയുടെ അനുമതിയോടെ അംഗീകരിച്ച് നികുതി […]

ശബരിമല യുവതീ പ്രവേശന വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ: എംഎ ബേബി

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനം കേരളത്തിലെ വിഷയമാണെന്നും അത് സര്‍ക്കാര്‍ തന്നെ കൈകാര്യം ചെയ്യട്ടെയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ടതുണ്ടെങ്കില്‍, സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ഉചിതമായ വിധത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും. ഈ വിഷയത്തില്‍ പാര്‍ട്ടിയോട് സുപ്രീംകോടതി നിലപാട് ചോദിച്ചിട്ടില്ലെന്നും ബേബി പറഞ്ഞു. മുസ്ലീം ലീഗ് പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു; അധികാര പങ്കാളിത്തം ഔദാര്യമല്ല: വെള്ളാപ്പള്ളി യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വലിയ വിവാദം ഉണ്ടായതാണല്ലോ. […]

മുസ്ലീം ലീഗ് പുതിയ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നു; അധികാര പങ്കാളിത്തം ഔദാര്യമല്ല: വെള്ളാപ്പള്ളി

തിരുവനന്തപുരം: അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് യോഗനാദത്തില്‍ വെള്ളാപ്പള്ളി നടേശന്റെ ലേഖനം. മുസ്ലീം ലീഗ് പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണെന്നും കിട്ടിയതൊന്നും പോരെന്നാണ് ലീഗിന്റെ നിലപാടെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. ഭൂരിപക്ഷ സമുദായം വൈകാതെ ന്യൂനപക്ഷമാകുന്ന അവസ്ഥയാണ്. മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന ഭൂരിപക്ഷത്തിനുള്ള മുന്നറിയിപ്പാണ്. മുസ്ലിങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണ് ലീഗ് നേതാക്കളുടെ പ്രസ്താവനയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. വി എസ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സിപിഐഎം; മലമ്പുഴയില്‍ വി എ അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും ഈഴവര്‍ക്കുള്‍പ്പെടെ സമുദായ ചിന്തയില്ല. ഈഴവര്‍ ഉള്‍പ്പെടെ ഭൂരിപക്ഷ […]

വി എസ് ഫാക്ടര്‍ നിലനിര്‍ത്താന്‍ സിപിഐഎം; മലമ്പുഴയില്‍ വി എ അരുണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാറിനെ മലമ്പുഴയില്‍ മത്സരിപ്പിക്കാന്‍ സിപിഐഎം. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാമെന്ന നിലപാടാമ് അരുണ്‍ കുമാറിനുള്ളത്. അരുണ്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ‘വി എസ് ഫാക്ടര്‍’ നിലനിര്‍ത്താമെന്നാണ് സിപിഐഎമ്മിന്റെ കണക്കുക്കൂട്ടല്‍. അരുണ്‍ കുമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോട് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിര്‍പ്പില്ലെന്നാണ് സൂചന. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിഎസ് അച്യുതാനന്ദന്റെ മുന്‍ പിഎ എ സുരേഷ് കുമാര്‍ യുഡിഎഫ് സ്വതന്ത്രനായി […]