മികച്ച കരാര്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാട് വ്യക്തമാക്കി ഇന്ത്യ

മോസ്‌കോ: ഏറ്റവും മികച്ച കരാറില്‍ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യന്‍ കമ്പനികള്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ. റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി വിനയ് കുമാറാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.  ദേശീയ താല്‍പ്പര്യം സംരക്ഷിച്ചു കൊണ്ട് മാത്രമേ രാജ്യത്തിന് മുന്നോട്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞു. Also Read: രാഹുലിന് സസ്‌പെന്‍ഷന്‍; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും റഷ്യന്‍ എണ്ണ വിലക്കുറവില്‍ ഇന്ത്യ വാങ്ങുന്നുവെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ 1.4 […]

ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്ക് നിരോധനം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ നിര്‍ത്തലാക്കാനുള്ള ബില്ലിന് രാഷ്ട്രപതി മുര്‍മുവിന്റെ അംഗീകാരം. കഴിഞ്ഞ ദിവസം ലോക്‌സഭയിലും രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍. Also Read: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം; ഹൈക്കമാന്‍ഡിന് വീണ്ടും പരാതികള്‍ പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയിമിങ്ങിന് മൂന്നുവര്‍ഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏര്‍പ്പെടുത്തണമെന്നും ബില്ലില്‍ പറയുന്നു. […]

എഥനോള്‍ കലര്‍ന്ന പെട്രോള്‍; രാജ്യത്ത് വീണ്ടും ആശങ്ക, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ വാഹന ഉടമകള്‍. ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണവുമായി എത്തി. പെട്രോള്‍, വാദകം മന്ത്രാലയം പറയുന്നത് ഇത്തരം വാദങ്ങള്‍ ശാസ്ത്രീയ തെളിവുകളോ വിദഗ്ദ്ധ വിശകലനങ്ങളോ ഇല്ലാത്തതാണെന്നാണ്. പെട്രോള്‍ ലോബികളാണ് ഈ ഭീതിപരത്തുന്നതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുടെ പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]

നിമിഷപ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒമാനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന്റെ പേരില്‍ വ്യാജ പണപ്പിരിവു നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സന്നദ്ധ പ്രവര്‍ത്തകനെന്ന് അവകാശപ്പെടുന്ന കെ.എ. പോള്‍ ആണു നിമിഷപ്രിയയുടെ മോചനത്തിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതെന്ന അവകാശവാദവുമായി ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കി പണപ്പിരിവ് നല്‍കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 8.3 കോടി രൂപയാണു വേണ്ടതെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന പരസ്യത്തില്‍ പറയുന്നു. സേവ് നിമിഷപ്രിയ രാജ്യാന്തര ആക്ഷന്‍ കൗണ്‍സിലിന്റെ പേരിലാണു പണം […]

ഡല്‍ഹിയില്‍ 24കാരി കൂട്ടബലാത്സംഗത്തിനിരയായി

ന്യൂഡല്‍ഹി: ഡല്‍ഹി സിവില്‍ ലൈനില്‍ ഞായറാഴ്ച പാര്‍ട്ടിക്കിടെ 24കാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. ഗുരുഗ്രാമിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന തിലക് നഗര്‍ സ്വദേശിയായ 24കാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ ആണ്‍സുഹൃത്തിന്റെ ക്ഷണം അനുസരിച്ചാണ് 24കാരി പാര്‍ട്ടിയില്‍ എത്തിയത്. അണ്ടര്‍ ഹില്‍ റോഡിലെ വീട്ടില്‍ വച്ചായിരുന്നു പീഡനം. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. Also Read: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; പരസ്പരം പോരടിച്ച് നിര്‍മാതാക്കള്‍ പാര്‍ട്ടിയില്‍ വച്ച് യുവതി മദ്യം കഴിച്ചതിന് പിന്നാലെ 24കാരി മയങ്ങി വീഴുകയും പിന്നാലെ […]

വോട്ടര്‍പട്ടിക ക്രമക്കേടില്‍ ആഞ്ഞടിക്കാന്‍ ഇന്‍ഡ്യ സഖ്യം; 300 എംപിമാരെ അണിനിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധം

ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യ സഖ്യം. രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക തട്ടിപ്പ് ആരോപണത്തെ ചര്‍ച്ചയാക്കാനും പ്രധാന വിഷയമായി ഉയര്‍ത്താനുമാണ് ധാരണ. ഇന്‍ഡ്യ സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് വന്‍ പ്രതിഷേധം സംഘടിപ്പിക്കും. നാളെ പാര്‍ലമെന്റില്‍ നിന്നും 11.30ന് ആരംഭിക്കുന്ന മാര്‍ച്ചിന് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. Also Read; ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ എവിടെ? കേന്ദ്ര സര്‍ക്കാരിനെതിരെ ചോദ്യമുയര്‍ത്തി കപില്‍ സിബല്‍ മാര്‍ച്ചിന് ശേഷം നേതാക്കള്‍ […]

ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50%

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്. 25% തീരുവയാണ് യുഎസ് ഇന്ത്യയ്ക്ക് ചുമത്തിയത്. ഇതോടെ ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കു മേലുള്ള ആകെ തീരുവ 50% ആയി. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. Also Read: പള്ളിപ്പുറം തിരോധാനക്കേസ്; സെബാസ്റ്റിയന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും തീരുവ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. റഷ്യയില്‍ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിനാണ് ഇന്ത്യയ്ക്കു പിഴ കൂടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി മോസ്‌കോയെ യുക്രെയ്ന്‍ യുദ്ധത്തിന്റെ […]

കന്യാസ്ത്രീകളുടെ അറസ്റ്റ്; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പട്‌ന: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചു. Also Read: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസ് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണവും ലോക്‌സഭയില്‍ ചര്‍ച്ചാവിഷയമായി.

അസ്വാഭാവിക മരണങ്ങളുടെ രേഖകളില്ല; ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച

ധര്‍മസ്ഥല: ധര്‍മസ്ഥല കേസില്‍ 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ എന്നീ രേഖകള്‍ നശിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ 23ന് ആണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയ മറുപടി. Also Read: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് എല്ലാം നശിപ്പിച്ചതെന്നാണ് പൊലീസിന്റെ മറുപടി. […]

ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

ധര്‍മസ്ഥല: പതിനഞ്ചുവയസുകാരിയെ പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ധര്‍മസ്ഥലയില്‍ സംസ്‌കരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി അംഗവും ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്ത്. Also Read: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് ദൂരൂഹമായൊരു സംസ്‌കാരത്തിന് താന്‍ സാക്ഷിയാണെന്നും തന്റെ അനന്തിരവളുടെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്ത് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും കൂടുതല്‍ ആളുകള്‍ ഇനിയും പരാതി നല്‍കുമെന്നും ജയന്ത് പറഞ്ഞു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് […]