ഓസീസ് പടയോട്ടം അവസാനിപ്പിച്ച് ഇന്ത്യന്‍ വനിതകള്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഫൈനലിലേക്ക്

നവി മുംബൈ: ഓസ്‌ട്രേലിയയെ അടിച്ചിട്ട് ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. അത് മൂന്നാം തവണയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഇന്ത്യന്‍ പെണ്‍ക്കരുത്ത് മധുരപ്രതികാരം തീര്‍ത്തിരിക്കുകയാണ്. പുതുചരിത്രമെഴുതിയാണ് ഇന്ത്യയുടെ ഈ മുന്നേറ്റം. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞു; […]

കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി; വമ്പന്‍ വാഗ്ദാനവുമായി തേജസ്വി യാദവ്

പട്ന: ബിഹാറില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഇന്‍ഡ്യാ സഖ്യം. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബത്തിലെയും ഒരാള്‍ ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ് പറഞ്ഞു. 20 ദിവസത്തിനു ള്ളില്‍ ഇതുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുമെന്നും 20 മാസത്തിനുള്ളില്‍ നിയമനം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; ജനുവരി മുതല്‍ പ്രവേശനം മറ്റ് വാദ്ഗാനങ്ങള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കും. ഇവര്‍ക്ക് 50 ലക്ഷം വരെ ഇന്‍ഷുറന്‍സ് കവറേജും പ്രഖ്യാപിക്കും. […]

രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ 10 മെഡിക്കല്‍ കോളേജുകളില്‍ 700 സീറ്റുകള്‍ കൂടി അനുവദിച്ച് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. രണ്ടു കോളേജുകളിലായി 51 സീറ്റുകള്‍ കുറച്ചതിനാല്‍ ഫലത്തില്‍ വര്‍ധനവ് 649 ആണ്. ആകെ മൊത്തം രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ 2025-’26 അധ്യയനവര്‍ഷം 11,400 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു അതേസമയം, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 456 സീറ്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം അമൃത […]

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ തീരുവ തുടരും; ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയര്‍ത്തി ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ തീരുവ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ള ഉയര്‍ന്ന തീരുവ തുടരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ട്രംപ്. റഷ്യയില്‍ നിന്ന് ഇന്ത്യ അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് തന്റെ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയിട്ടുണ്ടെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ ഭീഷണി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇക്കഴിഞ്ഞ ബുധനാഴ്ച ഓവല്‍ ഓഫീസില്‍വെച്ചാണ് റഷ്യയില്‍നിന്ന് […]

ഓപ്പറേഷന്‍ നംഖോര്‍; ഭൂട്ടാന്‍ പട്ടാളം വിറ്റ കാറുകള്‍ കേരളത്തിലും, ദുല്‍ഖറിന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വഴി ആഡംബര കാറുകള്‍ നികുതിവെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഓപ്പറേഷന്‍ നംഖൂര്‍ എന്ന പേരില്‍ രാജ്യവ്യാപകമായി കസ്റ്റംസ് റെയ്ഡ്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനമ്പിള്ളി നഗറിലുള്ള വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. നടന്മാരുടെ വീടുകളിലടക്കം കേരളത്തില്‍ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് ഇന്ന് പരിശോധന നടത്തുന്നത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് സംഘം എത്തിയെങ്കിലും അവിടെ വാഹനങ്ങള്‍ […]

ഇന്ത്യയ്ക്ക് തിരിച്ചടി; എച്ച്1ബി വിസ ഫീസ് കുത്തനെ വര്‍ദ്ധിപ്പിച്ച് ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വന്‍ തിരിച്ചടിയായി എച്ച്1ബി വിസ അപേക്ഷ ഫീസ് കുത്തനെ വര്‍ധിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. അത് ഒരു ലക്ഷം ഡോളര്‍ ആയാണ് ഉയര്‍ത്തിയത്. ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടിയാണിതെന്ന് ട്രംപ് വ്യക്തമാക്കി. തീരുമാനം മാറ്റി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ല മൂന്ന് വര്‍ഷത്തെ കാലാവധിയാണ് എച്ച്1ബി വിസയ്ക്കുള്ളത്. ഇത് നീട്ടാന്‍ സാധിക്കും. എച്ച്1ബി വിസകള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്നത് ഇന്ത്യക്കാര്‍ക്ക് […]

വോട്ട് ചോരികളെ സംരക്ഷിക്കുന്നു; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്, തെളിവ് ഞാന്‍ കാണിക്കാമെന്നും വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാകയാണെന്നും രാഹുല്‍ ആരോപിച്ചു. അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലാന്‍ അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ കര്‍ണ്ണാടകത്തിലെ അലന്ത് മണ്ഡലത്തില്‍ 6018 വോട്ടുകള്‍ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടര്‍മാര്‍ക്ക് യാതൊരു […]

ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണം; ജി-7 രാജ്യങ്ങളോട് ട്രംപ്

വാഷിങ്ടന്‍: ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങള്‍ക്കെതിരെയും കൂടുതല്‍ തീരുവ ചുമത്താന്‍ ജി-7 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. യുകെ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ജി7ല്‍റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നത് കൊണ്ടാണ് പുതിയ തന്ത്രവുമായി ട്രംപ് ഇറങ്ങിയിരികുന്നത്. യുക്രെയ്‌നില്‍ സമാധാന കരാര്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം. സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും; തയാറെടുപ്പുകളും ഒരുക്കങ്ങളും തുടങ്ങി ”റഷ്യന്‍ എണ്ണ ചൈനയും […]

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി കേരളത്തിലും; തയാറെടുപ്പുകളും ഒരുക്കങ്ങളും തുടങ്ങി

തിരുവനന്തപുരം: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ നടപടി (എസ്‌ഐആര്‍) കേരളത്തില്‍ അടുത്ത മാസം ആരംഭിച്ചേക്കുമെന്ന് വിവരം. ബിഹാര്‍ മാതൃകയിലുള്ള എസ്‌ഐആര്‍ നടപടിയാണ് കേരളത്തിലും ആരംഭിക്കാനിരിക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ഇതിനുള്ള തയാറെടുപ്പുകളും ഒരുക്കങ്ങളും സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇതിന് മുന്‍പ് 2002ലാണ് കേരളത്തില്‍ ഏറ്റവും ഒടുവില്‍ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം നടത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കേരളത്തില്‍ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന […]

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ആരംഭിച്ചു; വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 10 മുതല്‍ 5 വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ്101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയുമാണ് മത്സരിക്കുന്നത്. കലാകാരന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മരിക്കും: മൗനം വെടിഞ്ഞ് വേടന്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഒരുക്കിയിരിക്കുന്ന ബാലറ്റ് പെട്ടി. നിലവിലെ […]