November 22, 2024

‘ബോംബ് വെച്ച് തകര്‍ക്കും’, സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം മുടക്കിയതിന് പോലീസിന് ഗുണ്ടയുടെ ഭീഷണി

തൃശ്ശൂര്‍: തേക്കിന്‍കാട് മൈതാനത്ത് സിനിമാസ്‌റ്റൈലില്‍ പിറന്നാളാഘോഷം നടത്താനുള്ള പദ്ധതി പോലീസ് പൊളിച്ചടുക്കിയതിന് പിന്നാലെ ബോംബ് ഭീഷണിയുമായി തൃശ്ശൂരിലെ ഗുണ്ട തീക്കാറ്റ് സാജന്‍. തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനും കമ്മീഷണര്‍ ഓഫീസും ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് തീക്കാറ്റ് സാജന്‍ ഭീഷണി മുഴക്കിയത്. Also Read ; പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കായിരുന്നു ഇയാളുടെ ഭീഷണി ഫോണ്‍കോള്‍. ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രതിയുടെ […]

പക്ഷിപ്പനി; 2025 മാര്‍ച്ച് വരെ നീരീക്ഷണ മേഖലകളില്‍ പക്ഷികളുടെ വില്‍പ്പനക്കും കടത്തിനും നിരോധനം; സര്‍ക്കാര്‍ ഫാമുകള്‍ അടച്ചിടും

തിരുവനന്തപുരം: പക്ഷിപ്പനി സംബന്ധിച്ചു പഠനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ പ്രായോഗിക വശങ്ങള്‍ വിശദമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. Also Read ; കൊരട്ടിയില്‍ രാത്രി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി 35 പവന്‍ സ്വര്‍ണം കവര്‍ന്നു ദേശാടന പക്ഷികളില്‍ നിന്നും അസുഖം ബാധിച്ച പക്ഷികളെ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റിയതിലൂടെയും ഇവയുടെ വില്‍പനയിലൂടെയും അസുഖം പടര്‍ന്നിരിക്കാമെന്നാണ് സംഘത്തിന്റെ കണ്ടെത്തല്‍. പക്ഷിപ്പനി ബാധിച്ചു മരിച്ച പക്ഷികളുടെ അവശിഷ്ടങ്ങളും […]

കൊരട്ടിയില്‍ രാത്രി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിലാണ് ഈ മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. Also Read ; ‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11.30 ഓടേ പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ […]

‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍

ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, അതിന്റെ വൈബ് ഏറ്റെടുത്ത് കാണികള്‍. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടത്തുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവെലിന്റെ ഭാഗമായി സംഘടിപ്പിച്ച ഓഫ് റോഡിങ്ങ് ആവേശകരമായി സമാപിച്ചപ്പോള്‍ താരമായത് മന്ത്രി മുഹമ്മദ് റിയാസാണ്. പരിപാടിയുടെ ഉദ്ഘാടകനായി എത്തിയ റിയാസ് ഓഫ് റോഡ് ജീപ്പില്‍ കയറി ഒരു റൈഡ് നടത്തിയതോടെ കണ്ടുനിന്നവരും ഓഫ് റോഡ് പ്രേമികളും ആവേശത്തിലായി. ഓഫ് റോഡ് ഒരു ഒന്നൊന്നര വൈബാണ് എന്ന തലക്കെട്ടോടെ മന്ത്രി വീഡിയോ കൂടി പങ്കുവച്ചതോടെ ശരിക്കുമുള്ള […]

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (എപി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു.ഇന്ന് രാവിലെ അന്തരിച്ചു. കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയായിരുന്നു. Also Read ; കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും ഖുറായിലെ സയ്യിദ് ഫസല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ […]

കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടിയ അബി ഇനി മലയാലത്തിലും പാടും

കര്‍ണാട്ടിക്കിലെയും ഹിന്ദുസ്ഥാനിയിലെയും 73 രാഗങ്ങള്‍ തുടര്‍ച്ചയായി പാടി പ്രേക്ഷകരെ അമ്പരിപ്പിച്ച ഗായകന്‍ അബി വി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയുടെ 257ാം ചിത്രമായ വരാഹത്തിന് വേണ്ടിയാണ് അബി ആദ്യമായി മലയാളത്തില്‍ പാടുന്നത്. പാട്ടിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് രാഹുല്‍ രാജാണ്. വരികള്‍ ബി കെ ഹരിനാരായണനും എഴുതുന്നു. സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ സ്‌റ്റൈല്‍ പാട്ടാണ് വരാഹത്തിനായി ഒരുക്കുന്നത്. ചിത്രത്തില്‍ നാല് പാട്ടുകളാണുള്ളത്. Also Read ; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് […]

‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്

തൃശൂര്‍: തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ സിപിഐ രംഗത്ത്. മേയറുടെ നിലപാടുകള്‍ തൃശൂരിലെ പരാജയത്തിന് ഒരു കാരണമാണെന്നും അദ്ദേഹം സ്ഥാനമൊഴിയണമെന്നും സിപിഐ ജില്ലാ സെക്രട്ടറി വത്സരാജ് പറഞ്ഞു. Also Read ; ‘ക്രിമിനല്‍ കേസ് പ്രതികളുടെ ഗൂഗിള്‍ ലൊക്കേഷന്‍ പങ്കുവെയ്ക്കേണ്ടതില്ല’; സ്വകാര്യതയുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രൂക്ഷവിമര്‍ശനമാണ് വത്സരാജ് മേയര്‍ക്കെതിരെ ഉന്നയിച്ചത്. മേയറുടെ ബിജെപി അനുകൂല നിലപാട് പ്രതിഷേധാര്‍ഹമെന്നും ആ നടപടി ശരിയല്ലെന്നും പറഞ്ഞ വത്സരാജ് മുന്‍ധാരണ പ്രകാരം സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടു. […]

കേരളത്തില്‍ യുക്കോ ബാങ്കില്‍ നല്ല ശമ്പളത്തില്‍ തുടക്കക്കാര്‍ക്ക് ജോലി ഒഴിവ്

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. UCO ബാങ്ക് ഇപ്പോള്‍ അപ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 544 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരളത്തില്‍ യുക്കോ ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://ucobank.com/  ഇല്‍ 2024 ജൂലൈ 2 മുതല്‍ 2024 […]

വടകരയില്‍ കടലില്‍ കാണാതായ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി

വടകര: വടകര സാന്‍ഡ് ബാങ്ക്‌സ് അഴിമുഖത്തിനുസമീപം മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ മലപ്പുറം ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ മൃതദേഹം കണ്ടെത്തി. കോട്ടക്കടപ്പുറം ഭാഗത്ത് തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെ് തീരത്തടിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. Also Read ; യൂണിഫോമും ID കാര്‍ഡുമില്ലാതെ എസ്ടി ടിക്കറ്റ് ആവശ്യപ്പെട്ട കുട്ടിയെ ചോദ്യംചെയ്ത ബസ് കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദനം ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്. ചേളാരിയില്‍നിന്നെത്തിയ പുഴമത്സ്യത്തൊഴിലാളികളായ അഞ്ചംഗസംഘം സാന്‍ഡ് ബാങ്ക്‌സിന് എതിര്‍വശത്തുനിന്ന് […]

സംസ്ഥാനത്ത് മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ന്യൂന മര്‍ദ്ദ പാത്തിയും ചക്രവാതച്ചുഴിയും വീണ്ടും രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ തുടരും. നാല് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട്. ഉയര്‍ന്ന തിരമാല ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാല് ദിവസം വടക്കന്‍ കേരളത്തില്‍ ശക്തമായ മഴക്കും മറ്റിടങ്ങളില്‍ ഇടത്തരം മഴക്കുമാണ് സാധ്യത. Also Read ; ആദ്യ സപ്ലിമെന്ററി പ്ലസ് വണ്‍ പ്രവേശനം ഇന്ന് അതേസമയം, അടുത്ത മണിക്കൂറുകളില്‍ കേരളത്തിലെ തൃശ്ശൂര്‍, പാലക്കാട്, […]