ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനെ 2 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത് പാര്‍ട്ടി പരിപാടികളിലല്ല, പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി: രാഹുല്‍ മാങ്കൂട്ടത്തില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടത്. തന്ത്രിമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ഠര് രാജീവര്, മോഹനര് എന്നിവരില്‍ നിന്നാണ് എസ്‌ഐടി മൊഴിയെടുത്തത്.

ഒരു കിലോമീറ്ററില്‍ എല്‍.പി സ്‌കൂളും മൂന്ന് കിലോമീറ്ററില്‍ യു.പി സ്‌കൂളും അനുവദിക്കണം: കേരളത്തോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരളത്തില്‍ എല്ലാ പ്രദേശങ്ങളിലും ഒരു കിലോമീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂളുകളും മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ സര്‍ക്കാര്‍ യു.പി സ്‌കൂളുകളും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. മലപ്പുറം ജില്ലയിലെ മഞ്ചേരി നഗരസഭാ പരിധിയിലെ എലാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം അംഗീകരിക്കാതിരുന്ന സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസ്; സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ്

കണ്ണൂര്‍: പയ്യന്നൂരില്‍ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 20 വര്‍ഷം കഠിന തടവ്. പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡ് പുതിയങ്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പയ്യന്നൂര്‍ കാറമേല്‍ വി കെ നിഷാദിനെയും വെള്ളൂര്‍ ടി സി വി നന്ദകുമാര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പട്ടാപ്പകല്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിലാണ് കോടതി വിധി. നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും ബോംബ് കൈവശം വെച്ചതിന് അഞ്ചു വര്‍ഷം കഠിന […]

നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപാണ് എട്ടാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം 2017ലാണ് നടിക്കെതിരെ കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമണം നടക്കുന്നത്. കേസില്‍ ഒമ്പത് പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓച്ചിറയിലും ആലപ്പുഴയിലും മേല്‍പ്പാലങ്ങളുടെ പണി നടക്കുന്നതിനാലാണ് നിയന്ത്രണം. ഭാഗികമായി റദ്ദാക്കിവ ഇന്നലെ നിസാമുദ്ദീനില്‍ നിന്നു പുറപ്പെട്ട തിരുവനന്തപുരം വീക്ക്‌ലി എക്‌സ്പ്രസ് (22654) നാളെ പുലര്‍ച്ചെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് വൈകീട്ട് 4നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ- തിരുവനന്തപുരം എസി എക്‌സ്പ്രസ് എറണാകുളം ജങ്ഷനില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ എസി എക്‌സ്പ്രസ് നാളെ രാത്രി 7.35ന് എറണാകുളത്ത് നിന്ന് പുറപ്പെടും. രാഹുല്‍ മാങ്കൂട്ടത്തിലിന് സംരക്ഷണം […]

കള്ളപ്പണക്കേസ്; പി.വി അന്‍വറിനെ ചോദ്യം ചെയ്യാന്‍ ഇഡി, ഉടന്‍ നോട്ടീസ് നല്‍കും

കൊച്ചി: കള്ളപ്പണക്കേസില്‍ മുന്‍ എംഎല്‍എ പിവി അന്‍വറിനെ ഇഡി ചോദ്യം ചെയ്യും. അന്‍വറിന് ദുരൂഹ ബിനാമി സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഈ ആഴ്ച കൊച്ചിയിലെ സോണല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഉടന്‍ നോട്ടീസ് നല്‍കുമെന്നാണ് വിവരം. പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചു അന്‍വറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. 22.3 കോടിയുടെ ലോണ്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നതെന്നും ഒരേ പ്രോപ്പര്‍ട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുളളില്‍ വിവിധ […]

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ചു

പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങി മരിച്ച നിലയില്‍. പടലിക്കാട് സ്വദേശി ശിവന്‍ (40) നെ ആണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാത്ത വോട്ടര്‍മാരെ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്താകും മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. സംവത്തില്‍ മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബിഎല്‍ഒമാര്‍ക്ക് കണ്ടെത്താനാകാത്ത വോട്ടര്‍മാരെ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്താകും

തിരുവനന്തപുരം: മൂന്നുതവണ ബിഎല്‍ഒമാര്‍ വീട്ടില്‍ എത്തിയിട്ടും വോട്ടര്‍മാരെ കണ്ടെത്താനായില്ലെങ്കില്‍ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) പുറത്താകും. ഇവരുടെ പട്ടിക (അണ്‍ട്രെയ്സബിള്‍) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസ് തലങ്ങളിലും ബൂത്തടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്നതിനുപുറമേ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്കും നല്‍കും. ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ സാക്ഷിയാക്കും, മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് അന്വേഷണ സംഘം ഇവരുടെ പേരുവിവരങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചുമതലപ്പെടുത്തുന്ന ബിഎല്‍എമാരുമായി ബിഎല്‍ഒമാര്‍ ചര്‍ച്ചചെയ്താണ് പട്ടിക അന്തിമമാക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. കേല്‍ക്കര്‍ വിശദീകരിച്ചു. ഇവരെ കണ്ടെത്തി എന്യൂമറേഷന്‍ ഫോറം […]

ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ സാക്ഷിയാക്കും, മൊഴിയെടുക്കാന്‍ സമയം തേടുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ സാക്ഷിയാക്കുമെന്ന് എസ് ഐ ടി. ജയറാമിന്റെ മൊഴിയെടുക്കാന്‍ സമയം തേടുമെന്നും എസ്‌ഐടി വ്യക്തമാക്കി. ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ പോറ്റി കൊണ്ട് പോയിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് […]

ഞാന്‍ അറിയാതെ ഒരു വിഷയവും യോഗത്തില്‍ വരരുത്; ദേവസ്വം ബോര്‍ഡില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി കെ ജയകുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗങ്ങളുടെ നടപടികളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ് കെ ജയകുമാര്‍. ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്കു കൂടുതലായി പുറത്തുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദമില്ലാതെ ഒരു വിഷയവും യോഗത്തിന്റെ പരിഗണനയ്ക്ക് വിടേണ്ടതില്ലെന്ന് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. എതിരാളികളില്ല, വോട്ടെടുപ്പിന് മുന്‍പ് 15 സീറ്റുകളില്‍ എല്‍ഡിഎഫിന് ജയം പ്രസിഡന്റ് അംഗീകരിച്ച വിഷയങ്ങളില്‍ മേലുള്ള വിശദമായ ബോര്‍ഡ് കുറിപ്പുകള്‍ ഏകീകരിച്ച് ഒരു ഫോള്‍ഡറിലാക്കി അജണ്ട ഇനങ്ങള്‍ ബോര്‍ഡ് മീറ്റിങിന് മുന്‍പായി […]