ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേത് തന്നെയെന്ന് സ്ഥിരീകരണം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടത്തിയ ആധികാരിക പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യുവതിയെ രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം […]

രാഹുലിനെതിരായ കേസ്; പാലക്കാട്ടെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട്ടെ അദ്ദേഹത്തിന്റെ ഫ്ളാറ്റില്‍ പരിശോധന നടത്തി പോലീസ് സംഘം. സെക്യൂരിറ്റി റൂമിലെത്തി പരിശേധന നടത്തി. പരാതിക്കാരിയായ യുവതി ഫ്ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ക്കു വേണ്ടിയാണ് സെക്യൂരിറ്റി റൂമിലെത്തി പോലീസ് പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, പോലീസിന് സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. രാജ്ഭവന്റെ പേര് മാറുന്നു; നാളെ മുതല്‍ ലോക്ഭവന്‍ പാലക്കാട്ടെ ഫ്ളാറ്റിലെത്തിച്ചും രാഹുല്‍ പീഡിപ്പിച്ചുവെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പോലീസ് എത്തിയത്. […]

എസ്ഐആര്‍ സമയപരിധി നീട്ടി; ഡിസംബര്‍ 11 വരെ ഫോമുകള്‍ നല്‍കാം

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (സ്ഐആര്‍) സമയപരിധി നീട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷന്‍ ഫോമുകള്‍ തിരികെ നല്‍കാന്‍ ഡിസംബര്‍ 11 വരെ സമയം അനുവദിച്ചു. കേരളം, തമിഴ്നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. അന്തിമ വോട്ടര്‍പട്ടിക 2026 ഫെബ്രുവരി 14നും കരടു വോട്ടര്‍പട്ടിക ഡിസംബര്‍ 16-നുമാണ് പുറത്തുവിടുക. ആധാറിനുള്ള രേഖകളില്‍ പാന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒഴിവാക്കി, പുതുക്കല്‍ നടപടികള്‍ക്ക് ഭേദഗതികള്‍ പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം തിരിച്ചുകിട്ടിയത് 85 ശതമാനത്തോളം മാത്രമായിരുന്നു. 15 ശതമാനം […]

ആധാറിനുള്ള രേഖകളില്‍ പാന്‍ കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ഒഴിവാക്കി, പുതുക്കല്‍ നടപടികള്‍ക്ക് ഭേദഗതികള്‍

ആലപ്പുഴ: പുതിയ ആധാര്‍ കാര്‍ഡിനും നിലവിലുള്ളവ തിരുത്താനും നല്‍കേണ്ട രേഖകളുടെ പട്ടികയില്‍നിന്ന് വിവിധ രേഖകഖല്‍ ഒഴിവാക്കി ആധാര്‍ അതോറിറ്റി. പാന്‍ കാര്‍ഡ്, സ്‌കൂള്‍ വിടുതല്‍-ട്രാന്‍സ്ഫര്‍, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊടുക്കുന്ന കുടുംബാവകാശ രേഖ, പൊതുമേഖല ബാങ്ക് നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് ഒഴിവാക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; യുവതിക്ക് നല്‍കിയത് അപകടകരമായ മരുന്നുകള്‍, കുരുക്കായി ഡോക്ടര്‍മാരുടെ മൊഴി ഉപയോഗിക്കാവുന്നവ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, […]

ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച; പ്രഥമ പരിഗണന ക്യൂ നില്‍ക്കുന്നവര്‍ക്ക്, സ്‌പെഷ്യല്‍ ദര്‍ശനം ഉണ്ടാകില്ല

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ അറിയിച്ചു. ഏകാദശി ദിനത്തിലാണ് ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത്. ഏകാദശി നാളില്‍ ഗുരുവായുരപ്പനെ ഒരുനോക്ക് കണ്ട് തൊഴുത് പ്രാര്‍ത്ഥിക്കുക എന്നത് ഭക്തരുടെ ജീവിതാഭിലാഷമാണ്. ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പൊതുവരിയില്‍ (ക്യൂ) നിന്ന് തൊഴാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനത്തിന് ഇത്തവണയും പ്രഥമ പരിഗണന നല്‍കാനാണ് ദേവസ്വം […]

രാഹുലിന്റെ സസ്‌പെന്‍ഷന്‍ രാജിക്ക് തുല്യം; എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാനാകില്ല: കെ.മുരളീധരന്‍

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയില്‍ കേസെടുത്ത നിലയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കെ മുരളീധരന്‍. രാഹുലിന്റെ സസ്‌പെന്‍ഷന്‍ രാജിയ്ക്ക് തുല്യമാണെന്നും അദ്ദേഹത്തിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും അത് സ്വയം തീരുമാനിക്കേണ്ടതാണെന്നും മുലളീധരന്‍ പറഞ്ഞു. ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി നടപടി നേരത്തെ എടുത്തിട്ടുണ്ട്. കൂടുതല്‍ കടുത്ത നിലപാടിലേക്ക് പോകണമെങ്കില്‍ ആ സാഹചര്യമനുസരിച്ചേ പോകാന്‍ കഴിയൂ. പാര്‍ട്ടിക്ക് ഇതില്‍ അപ്പുറം ഒന്നും ചെയ്യാന്‍ […]

ബലാത്സംഗം, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പരാതി നല്‍കി യുവതി. അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസ് നേമം പൊലീസിന് കൈമാറും. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറി. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടന്‍ […]

കേരളത്തില്‍ ഇടത് തീവ്രവാദം; 2 തീവ്രവാദികള്‍ കീഴടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

തിരുവനന്തപുരം: കേരളത്തില്‍ ഇടതു തീവ്രവാദം നിലനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ഇടത് തീവ്രവാദമുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്. കേരളത്തില്‍ ഏത് ജില്ലയിലാണ് ഇടതു തീവ്രവാദ സാന്നിധ്യമുള്ളതെന്നു മറുപടിയിലില്ല. 2017, 2021 വര്‍ഷങ്ങളില്‍ ഓരോ തീവ്രവാദികളാണു കേരള പൊലീസിനു മുന്‍പാകെ കീഴടങ്ങിയത്. കേരളത്തിനു പുറമേ, ബംഗാള്‍, ഒഡീഷ, തെലങ്കാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് ഇടതുപക്ഷ തീവ്രവാദം റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. ശബരിമലയിലെ തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച; വഴിപാടിനുള്ള […]

ശബരിമലയിലെ തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച; വഴിപാടിനുള്ള തേന്‍ വിതരണം ചെയ്തത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

പത്തനംതിട്ട: ശബരിമലയില്‍ വഴിപാട് ആവശ്യത്തിനുള്ള തേന്‍ വിതരണത്തില്‍ ഗുരുതര വീഴ്ച. ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളിലാണെന്ന് കണ്ടെത്തല്‍. കരാര്‍ നല്‍കിയ സ്ഥാപനമാണ് തേന്‍ എത്തിച്ചത്. ദേവസ്വം വിജിലന്‍സ് വിഭാഗമാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. വഴിപാടിന് തേന്‍ ഉപയോഗിക്കാതെ മാറ്റിവെച്ചു. ശബരിമലയില്‍ പോറ്റിയെ എത്തിച്ചതും പരിചയപ്പെടുത്തിയതും തന്ത്രി; കുരുക്കായി പത്മകുമാറിന്റെ മൊഴി പരിശോധന നടത്തുന്നതില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബ് വീഴ്ച വരുത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറുകാര്‍ക്ക് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കണ്ടെയ്‌നറുകലില്‍ കൂടുതല്‍ […]

ശബരിമലയില്‍ പോറ്റിയെ എത്തിച്ചതും പരിചയപ്പെടുത്തിയതും തന്ത്രി; കുരുക്കായി പത്മകുമാറിന്റെ മൊഴി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്തി കണ്ഠരര് രാജീവര്‍ക്ക് കുരുക്കായി ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴി. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തി തന്നതും തന്ത്രിയാണെന്നാണ് പത്മകുമാര്‍ എസ്ഐടിക്ക് നനല്‍കിയ മൊഴി. പാളികള്‍ ചെന്നൈയിലേക്ക് കൊടുത്തുവിടാന്‍ തന്ത്രിമാര്‍ അനുമതി നല്‍കയെന്നും തന്ത്രികൊണ്ടുവന്നതിനാല്‍ പോറ്റിയെ വിശ്വസിച്ചതെന്നുമാണ് എ പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തനിക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ല. പോറ്റി തന്റെ ആറന്മുളയിലുള്ള വീട്ടില്‍ വരാറുണ്ടെന്നും പത്മകുമാര്‍ മൊഴി വെളിപ്പെടുത്തി. Join […]