സ്‌കൂള്‍ ഏകീകരണത്തിന്റെ ഭാഗമായി ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാവാന്‍ സാധ്യത ; ശുപാര്‍ശയുമായി മന്ത്രിസഭ
തിരുവനന്തപുരം: പ്രതിപക്ഷസംഘടനകളുടെ എതിര്‍പ്പിനിടയിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്‌കൂള്‍ ഏകീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വേര്‍തിരിവില്ലാതെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നു. Also Read ; ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നല്‍കിയിരുന്നെങ്കിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ലഭിച്ചത് ബുധനാഴ്ച രാവിലെയായിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതിനാല്‍ ഏകീകരണത്തിലെ ചര്‍ച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്ക് […]