പാചകവാതക ക്ഷാമം രൂക്ഷം; ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമാക്കി

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ പാചകവാതക സിലിണ്ടര്‍ ലഭ്യത പ്രതിസന്ധി. പാചകവാതക ലഭ്യത ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ ഗ്രാമീണമേഖലയില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള 45 ദിവസമായി വര്‍ധിപ്പിച്ചു. നേരത്തെ 25 ദിവസമായി നിശ്ചയിച്ചിരുന്ന ഇടവേളയാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതിനൊപ്പം രാജ്യത്തെ എല്‍.പി.ജി. ഉത്പാദനവും വര്‍ധിപ്പിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഈ സാഹചര്യത്തില്‍ എല്‍പിജി ഉദ്പാതനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരം കഴിഞ്ഞദിവസം മുതല്‍ […]

എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയില്ലെന്ന് ഉറപ്പാക്കണം: സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന തകര്‍ച്ചയില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ഉണ്ടായാല്‍ അത് […]

മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം; മുഹമ്മദ് റിയാസിനെ ഒഴിവാക്കി, പരിപാടി ബഹിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സര്‍ക്കാര്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ളതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളാരും തന്നെ […]

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടും. രാവിലെ 11.30ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നേവല്‍ ബേസില്‍ എത്തി റോഡ് മാര്‍ഗം ആദ്യ പരിപാടിക്ക് എത്തും. മറൈന്‍ഡ്രൈവില്‍ ധീവനസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് ആദ്യ പരിപാടി. 12ന് കലൂര്‍ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 12.30ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും ഇതില്‍ പതിനായിരം കോടിയുടെ […]

ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു; പരാതിയില്ലെന്ന് ഭാര്യ ബിന്ദു മേനോന്‍

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറും ഭാര്യ ബിന്ദുവുമായുള്ള വിവാദം ഒത്തുത്തീര്‍പ്പില്‍. ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് മാപ്പ് പറഞ്ഞെന്നും ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനില്ലെന്നും ബിന്ദു മേനോന്‍ പറഞ്ഞു. പല പ്രശ്നങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാന്‍ പറ്റില്ലല്ലോ. മനുഷ്യര്‍ എല്ലാവര്‍ക്കും തെറ്റുകള്‍ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവന്‍ അറിഞ്ഞതെന്ന് ബിന്ദു മേനോന്‍ പറഞ്ഞു. ഡ്യൂട്ടി പരിഷ്‌കരണം; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി ഈ സംഭവത്തില്‍ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം […]

ഡ്യൂട്ടി പരിഷ്‌കരണം; സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

തിരുവനന്തപുരം: ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് ഒപി സമയം എട്ട് മുതല്‍ രണ്ട് വരെയാണ് സമയം മാറ്റിയത്. നേരത്തെ, ഒരു മണി വരെയായിരുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സൂപ്രണ്ട്, ആര്‍എംഒ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് സര്‍ജന്‍, ചീഫ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, കണ്‍സള്‍ട്ടന്റ്, മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യാലിറ്റി തുടങ്ങിയ […]

സ്ഥാനാര്‍ഥി നിര്‍ണയം, സിപിഐയില്‍ പ്രതിസന്ധി; സീറ്റ് തന്നില്ലെങ്കിലും മത്സരരംഗത്തുണ്ടാകും: സി സി മുകുന്ദന്‍

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാട്ടികയിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി സിപിഐയില്‍ തര്‍ക്കം രൂക്ഷം. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും നാട്ടികയിലേത് പേയ്‌മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്റെ ആരോപണം. പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തു. അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി […]

അടിസ്ഥാന ശമ്പളം വര്‍ദ്ധിപ്പിക്കണം; നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി

തൃശൂര്‍: മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് തുടങ്ങി. അടിസ്ഥാന ശമ്പളം 40,000 ആക്കണമെന്നാണ് ആവശ്യം. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് സമരം നടക്കുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വേതനം നല്‍കാമെന്ന് ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ […]

പാചകവാതക വില കുതിച്ചുയര്‍ന്നു; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 60 രൂപ

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വില വര്‍ദ്ധിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സിലിണ്ടറിന് 922 രൂപയായി. വാണിജ്യ സിലിണ്ടറിന്റേയും വില കൂട്ടിയിട്ടുണ്ട്. സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍ 115 രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പാചകവാതക ക്ഷാമം ഉണ്ടാകുമെന്ന ആശങ്കകള്‍ തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിലാണ് വില വര്‍ധന.

സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി; ശ്വേത മേനോനും മേജര്‍ രവിയും പട്ടികയില്‍

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സിനിമാ താരങ്ങളെ ഇറക്കാന്‍ ബിജെപി. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി ശ്വേത മേനോനും സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദിയുടെ കൊച്ചി സന്ദര്‍ശനത്തില്‍ നടിയുടെ പാര്‍ട്ടി പ്രവേശനം ഉണ്ടാകുമെന്നാണ് വിവരം. ഇരുവരും സ്ഥാനാര്‍ഥികളാകുന്നത് വലിയ ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍ എന്നിവരും ബിജെപി സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മോദിയുടെ സന്ദര്‍ശനത്തോടെ നിയമസഭാ […]