November 22, 2024

പ്ലസ് വണ്‍: സ്‌കൂളും വിഷയവും മാറാനുളള അപേക്ഷ നാളെ രണ്ടുമണി വരെ

ഹരിപ്പാട്: ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവര്‍ക്ക് സ്‌കൂളും വിഷയവും മാറാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. കാന്‍ഡിഡേറ്റ് ലോഗിന്‍ വഴിയാണിത് ചെയ്യേണ്ടത്. Also Read ; റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണു; വെള്ളച്ചാട്ടം ചിത്രീകരിക്കുന്നതിനിടെ യുവ വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം മിച്ചമുള്ള സീറ്റും മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ അധികമായി അനുവദിച്ച 138 താത്കാലിക ബാച്ചുകളിലെ സീറ്റുമാണ് സ്‌കൂള്‍ മാറ്റത്തിനു പരിഗണിക്കുന്നത്. മെറിറ്റില്‍ ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്‌മെന്റ് ലഭിച്ചവര്‍ക്കും സ്‌പോര്‍ട്സ്, ഭിന്നശേഷി, […]

ഹരിത ഹൈഡ്രജന്‍; താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികള്‍

തിരുവനന്തപുരം: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി നിക്ഷേപം വരുന്ന നാലുപദ്ധതികളാണ് പരിഗണ നയിലുള്ളത്. Also Read ; കര്‍ക്കിടകവാവ് ഫീസ് ഏകീകരിച്ച് ദേവസ്വം ബോര്‍ഡ്; ബലിതര്‍പ്പണത്തിന് 70 രൂപ, തിലഹോമത്തിന് 50 രൂപ 25 ശതമാനംവരെ മൂലധന സബ്സിഡി വാഗ്ദാനം ഉള്‍പ്പെടെ സംസ്ഥാനസര്‍ക്കാരിന്റെ കരടുഹരിത ഹൈഡ്രജന്‍ നയത്തില്‍ ആകൃഷ്ടരായാണ് കമ്പനികളെത്തുന്നത്. നയത്തിന് അംഗികാരം ലഭിച്ചാലേ അപേക്ഷകളില്‍ തീരുമാനമാകൂ. […]

‘അവധി താ കളക്ടര്‍ മാമാ’; അവധി പ്രഖ്യാപിക്കാത്ത എറണാകുളം കളക്ടര്‍ക്ക് ട്രോള്‍ പെരുമഴ

എറണാകുളം: കളക്ടര്‍മാര്‍ സ്‌കൂള്‍ അവധിയും പ്രഖ്യാപിക്കുന്നത് ടിവിയില്‍ നോക്കിയിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ന്യൂജന്‍ കാലഘട്ടമാണ്, ഇവിടെ അവധി വേണമെന്ന് അങ്ങോട്ടാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. യെല്ലോ അലര്‍ട്ട് ഉണ്ടായിട്ടും ഇന്ന് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാതിരുന്ന എറണാകുളം കളക്ടറുടെ പേജില്‍ അവധി നല്‍കാത്ത കളക്ടറെ പരിഹസിച്ചും ട്രോളിന് വിധേയമാക്കിയും ഫേസ്ബുക്ക് പേജ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ക്ലാസ് റൂം പോലെയാക്കി മാറ്റി വിദ്യാര്‍ഥികള്‍. ചിലര്‍ ആജ്ഞാപിച്ചും ചിലര്‍ അപേക്ഷിച്ചും മറ്റ് ചിലര്‍ അനുനയത്തിലും ഒക്കെ കളക്ടറോട് അവധി ചോദിക്കുന്ന മൂവായിരത്തോളം […]

‘അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു, എനിക്ക് ഒരു വിഷമവുമില്ല’: ആസിഫ് അലി

തിരുവനന്തപുരം: സംഗീത സംവിധായകന്‍ രമേശ് നാരായണ്‍ മനഃപൂര്‍വമല്ല അപമാനിച്ചതെന്ന് തുറന്ന് പറഞ്ഞ് നടന്‍ ആസിഫ് അലി. അദ്ദേഹം വിളിച്ചപ്പോള്‍ ശബ്ദം ഇടറുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍യാതൊരു വിഷമവും ഇല്ലെന്നും ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു ‘ലോകത്തുള്ള എല്ലാ മലയാളികളും എനിക്ക് ഒരു പ്രശ്‌നം വന്നുവെന്ന് പറഞ്ഞപ്പോള്‍ കൂടെയുണ്ടായി എന്നത് സന്തോഷമാണ്. അദ്ദേഹം ജയരാജിന്റെ കയ്യില്‍നിന്നാണ് മൊമെന്റോ സ്വീകരിക്കാന്‍ ആഗ്രഹിച്ചത്. അദ്ദേഹം വന്നപ്പോള്‍ തന്നെ എന്റെ റോള്‍ […]

മകളുമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ അമ്മയെ പാമ്പ് കടിച്ചു

പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി 36 വയസ്സുള്ള ഗായത്രിയെയാണ് പാമ്പ് കടിച്ചത്. മകളുടെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിലെത്തിയിരുന്നത്.യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

‘മേയര്‍ രാജിവെക്കണം’; യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. Also Read ; അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി തൃശൂര്‍ കലക്ടര്‍ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് ജോയ് മരിച്ച സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും പോലീസിന് […]

അര്‍ജുന്‍ പാണ്ഡ്യന്‍ ഇനി തൃശൂര്‍ കലക്ടര്‍

തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ ആയിരുന്ന അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിച്ചു. ലേബര്‍ കമ്മിഷണറുടെ അധികചുമതല വീണാ മാധവനു നല്‍കി. തൃശൂര്‍ കലക്ടറായിരുന്ന വി.ആര്‍.കൃഷ്ണ തേജ കേരള കേഡറില്‍നിന്ന് ആന്ധ്രാ കേഡറിലേക്കു മാറിയതോടെയാണ് അര്‍ജുന്‍ പാണ്ഡ്യന്റെ പുതിയ നിയമനം. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി തസ്തികയില്‍ കൃഷ്ണ തേജയെ നിയമിക്കുന്നതിനു വേണ്ടിയായിരുന്നു കേഡര്‍ മാറ്റം. Also Read ; KSEB യില്‍ ജോലി അവസരം; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം ഇടുക്കി […]

KSEB യില്‍ ജോലി അവസരം; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് ഇപ്പോള്‍ Divisional Accounts Officer തസ്തികയിലേക്ക് നിയമനം നടത്തുന്നു. അതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് KSEB യില്‍ ഡിവിഷണല്‍ അക്കൗണ്ട്‌സ് ഓഫീസര്‍ പോസ്റ്റുകളിലായി അപേക്ഷിക്കാം. മൊത്തം 31 ഒഴിവുകളാണ് ഉളളത്. അതിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി് അപേക്ഷിക്കാം. . ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.keralapsc.gov.in/  ഇല്‍ […]

മലപ്പുറത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ് അപകടം ;കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്

മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്‌കൂള്‍വാന്‍ മറിഞ്ഞ അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് പരിക്ക്. ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു. കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

കാസര്‍കോട് പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് 7 ലക്ഷത്തിന്റെ രത്നമോതിരങ്ങള്‍ മോഷണം പോയി; ജീവനക്കാര്‍ക്കെതിരെ പരാതി

ഉദുമ: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ ഏഴ് ലക്ഷം രൂപ വിലയുള്ള രത്നമോതിരങ്ങള്‍ മോഷണം പോയതായി പരാതി. കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. മുംബൈ സ്വദേശിയായ നിഖില്‍ പ്രശാന്ത ഷാ (35) ആണ് പരാതിക്കാരന്‍. Also Read ; മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു ഈ കഴിഞ്ഞ ഞായറാഴ്ചയാണ് നിഖില്‍ പ്രശാന്ത ഷായും ഭാര്യയും റിസോര്‍ട്ടില്‍ താമസത്തിന് എത്തിയിരുന്നത്. താമസിച്ചിരുന്ന മുറിയിലെ കുളിമുറിയില്‍ രത്നങ്ങള്‍ പതിച്ച നാല് മോതിരങ്ങള്‍ ഊരിവെച്ചിരുന്നു. പിന്നീട് മറ്റൊരു […]