ഹൈടെക് ആകാന്‍ ഗുരുവായൂര്‍; ദര്‍ശനത്തിന് ഇനി ഫേയ്‌സ് ആപ്പ്, നമ്പര്‍ അനുസരിച്ച് പ്രവേശനം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ഫെയ്സ് ആപ്പ് സംവിധാനം. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഫെയ്സ് ആപ്പ് സ്ഥാപിക്കും. ഫെയ്സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ടോക്കണ്‍ ലഭിക്കും. ദര്‍ശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാര്‍ട്ട്‌മെന്റുകളില്‍ ഭക്തര്‍ക്ക് വിശ്രമിക്കാം. ഭക്തര്‍ക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാര്‍ട്ട്മെന്റുകളില്‍ തെളിയും. രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഈ സമയമാകുന്ന മുറയ്ക്ക് ടോക്കണ്‍ നമ്പര്‍ അനുസരിച്ച് കമ്പാര്‍ട്ട്മെന്റുകളില്‍ നിന്നും ദര്‍ശനത്തിനുള്ള ക്യൂവിലേക്ക് ഭക്തര്‍ക്ക് പോകാന്‍ കഴിയും. ക്ഷേത്രത്തില്‍ […]

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ട; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എയെ എത്തിക്‌സ് കമ്മിറ്റി അയോഗ്യനാക്കുന്നത് തെറ്റായ കീഴ്വഴക്കം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. പാര്‍ട്ടിയില്‍ ഘടക കക്ഷികളും സമാന നിലപാടിലാണ്. അതേസമയം, ബലാത്സംഗക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ രാഹുലിനെതിരെയുള്ള പുറത്താക്കല്‍ നടപടി തുടരും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നല്‍കിയ ഡി കെ മുരളിയെ ഹിയറിംഗ് നടത്താനാണ് നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്‌സ് കമ്മിറ്റിയുടെ തീരുമാനം […]

സ്വര്‍ണവില താഴേക്ക്; ഇന്ന് ആറായിരത്തിലേറെ രൂപ കുറഞ്ഞു

തൃശൂര്‍: സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക് നീങ്ങുന്നു. പവന് ആറായിരത്തിലേറെ രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് സ്വര്‍ണവില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13,890 രൂപയാണ് വില്‍പ്പന വില. ശബരിമല സ്വര്‍ണക്കൊള്ള; സഭാ കവാടത്തില്‍ പ്രതിഷേധം തുടരുമെന്ന് വിഡി സതീശന്‍ അന്താരാഷ്ട്ര വിപണിയിലുള്ള സ്വര്‍ണത്തിന്റെ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ബജറ്റ് അവതരണത്തിന് ശേഷം ഇറക്കുമതി തീരുവ വര്‍ധന സംബന്ധിച്ച ആശങ്കകള്‍ ഒഴിഞ്ഞതും കേരളത്തിലെ സ്വര്‍ണവിലയിലെ ഇടിവിനനുള്ള കാരണമായി. ഇറാന്‍ – ഇന്ത്യ […]

ശബരിമല സ്വര്‍ണക്കൊള്ള; സഭാ കവാടത്തില്‍ പ്രതിഷേധം തുടരുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുമെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കറെ അറിയിച്ചു. ശബരിമല സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. നിയമസഭയില്‍ മുദാവാക്യം വിളിച്ച് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. വരും തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഭരണപക്ഷത്തിനെതിരെയുള്ള ആയുധമാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. സി ജെ റോയ്യുടെ മരണം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് അയച്ചു […]

പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം; ആശമാര്‍ക്ക് 1000കൂട്ടി ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം: സഭയില്‍ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച് തുടങ്ങി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപനമാണിത്. കേന്ദ്രത്തെ വിമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനം തുടങ്ങിയത്. ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികള്‍ ഓരോന്നായി ചര്‍ച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മന്ത്രി ബജറ്റ് പ്രഖ്യാപനത്തിലേക്ക് കടക്കുന്നതിന് മപന്‍പേ പറഞ്ഞു. പത്ത് വര്‍ഷത്തിനിടെ ന്യൂ നോര്‍മല്‍ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്മയില്‍ വിഷം കലര്‍ത്താന്‍ വര്‍ഗ്ഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് […]

മോദിയുടെ സന്ദര്‍ശനത്തില്‍ അനുമതിയില്ലാതെ ഫ്ലെക്സും ബാനറും; ബിജെപിക്ക് 20 ലക്ഷം പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഫ്ലെക്സ് ബോര്‍ഡുകളും കൊടികളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ പിഴ ചുമത്തി. ബിജെപി തന്നെ ഭരിക്കുന്ന കോര്‍പറേഷനാണ് പിഴ നോട്ടിസ് നല്‍കിയത്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് നടപടി. സ്വര്‍ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി നടപ്പാതകളിലും ഡിവൈഡറുകളിലും ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയര്‍ന്നു. തുടര്‍ന്ന് ഇവ 2 മണിക്കൂറിനുള്ളില്‍ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച […]

എന്‍ഡിഎ പ്രവേശനം; ട്വന്റി20യില്‍ അതൃപ്തി, നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും

കൊച്ചി: എന്‍ഡിഎയില്‍ ചേര്‍ന്നതിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേരുമെന്നാണ് വിവരം. നേതാക്കള്‍ തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷം മാധ്യമങ്ങളെ കാണും. എന്നാല്‍ ഈവിവരം തള്ളിക്കൊണ്ട് എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇതാദ്യമാണ് ഇത്തരത്തിലൊരു രാഷ്ട്രീയ […]

ദീപക്കിന്റെ മരണം; ഷിംജിതയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പൊലീസ്

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ഫോണ്‍ വിശദമായി പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. കഴിഞ്ഞ തിങ്കളാഴ്ച തന്നെ ഷിംജിതയില്‍ നിന്നും പ്രാഥമികമായി മൊഴി രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണക്കൊള്ള; സഭയുമായി സഹകരിക്കില്ലെന്ന് വി.ഡി സതീശന്‍, നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അന്ന് തന്നെ ഷിംജിതയുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണില്‍ നിന്നും […]

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങള്‍ വിലയിരുത്തി ബിജെപി ദേശീയ അധ്യക്ഷന്‍, മോദി നാളെ തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം കൊയ്യാനുള്ള തയ്യാറെടുപ്പില്‍ ആണ് ബിജെപി. ബിജെപിയുടെ ഒരുക്കങ്ങള്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ വിലയിരുത്തി. തിരുവനന്തപുരം കോര്‍പറേഷന്‍ വിജയം മുന്‍നിര്‍ത്തി പ്രചാരണം മുന്നോട്ട് കൊണ്ടുപോകാനാണ് ബിജെപി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം കോര്‍പറേഷന്‍ വിജയത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… തിരുവനന്തപുരം കോര്‍പറേഷന്‍ ബിജെപി കൈയ്യടക്കിയാല്‍ 45 ദിവസത്തിനകം നരേന്ദ്ര മോദി കേരളത്തില്‍ […]

ശബരിമല സ്വര്‍ണക്കൊള്ള; പഴയ വാതിലുകള്‍ പരിശോധിക്കാന്‍ എസ്‌ഐടി

ശബരിമല: സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി എസ്ഐടി ശബരിമലയിലെത്തി. എസ്പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് അന്വേഷണത്തിനായി എത്തിയത്. സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന രണ്ട് വാതിലുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച അനുമതി നല്‍കിയിരുന്നു. കട്ടിളപ്പാളിയിലും പ്രഭാമണ്ഡലത്തിലും പാളികളിലും പൊതിഞ്ഞിരിക്കുന്ന സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു സ്പോണ്‍സറായിവന്ന ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമല ക്ഷേത്രത്തിന്റെ വാതിലുകള്‍ മാറ്റിയിരുന്നു. പഴയവാതിലുകള്‍ സുരക്ഷാമുറിയില്‍ സൂക്ഷിച്ചിരിക്കുന്നു എന്നാണ് ദേവസ്വംബോര്‍ഡ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. വാതിലുകളുടെ കാര്യത്തില്‍ ഇപ്പോഴും […]