December 11, 2024
#kerala #Top Four

ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; സഹപാഠിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ്, ഡിഎന്‍എ പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണവുമായി പോലീസ്. മരിച്ച പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് ഇന്നലെ തന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്.മരിച്ച പെണ്‍കുട്ടി സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് സൂചനയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനി പഠിച്ച സ്‌കൂളില്‍ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് കെഎസ്‌യുവിന്റെ പഠിപ്പ് മുടക്കിയുള്ള പ്രതിഷേധം.

Also Read ; പതിനെട്ടാംപടിയിലെ ഫോട്ടോ: 23 പോലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂരില്‍ നല്ലനടപ്പ്, തീവ്രപരിശീലനം

സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി സഹപാഠിയുടെ രക്ത സാമ്പിളുകള്‍ അടക്കം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.ഡിഎന്‍എ പരിശോധനക്കായാണ് സാമ്പിളെടുക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം തെളിഞ്ഞാല്‍ സഹപാഠിയെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു. കേസില്‍ ഇന്നലെ പോക്‌സോ വകുപ്പ് കൂടി പോലീസ് ചുമത്തിയിരുന്നു. അസ്വാഭാവിക മരണത്തിനെടുത്ത എഫ്‌ഐആറിന് പുറമെയാണ് പുതിയ എഫ്‌ഐആര്‍ എടുത്തിരിക്കുന്നത്.

 

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് 17കാരി മരിച്ചത്. പനിയെ തുടര്‍ന്നുള്ള അണുബാധയ്‌ക്കെന്ന രീതിയിലാണ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇക്കഴിഞ്ഞ 22 ആം തീയതിയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഗര്‍ഭം ഒഴിവാക്കാന്‍ പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. പെണ്‍കുട്ടി ഗര്‍ഭസ്ഥ ശിശുവിനെ ഒഴിവാക്കാന്‍ മരുന്ന് കഴിച്ചത് ആരുടെ അറിവോടെ ആണെന്ന് പോലീസ് പരിശോധിക്കും.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *