ഐ പി എല്‍ താരലേലം ആരംഭിച്ചു, 27 കോടിക്ക് ഋഷഭ് പന്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍, ശ്രേയസ് അയ്യറിനും റെക്കോര്‍ഡ് തുക

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാ താരലേലം ജിദ്ദയില്‍ ആരംഭിച്ചു. ശ്രേയസ് അയ്യര്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സിലെത്തിയതിന് പിന്നാലെ ആ റെക്കോര്‍ഡ് തകര്‍ത്ത് 27 കോടിക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഋഷഭ് പന്തിനെ സ്വന്തമാക്കി. അര്‍ഷ്ദീപ് സിങ്ങിനെ 18 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സും കഗീസോ റബാദയെ 10.75 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റന്‍സും സ്വന്തമാക്കി.
Also Read ; ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച പരിശോധിക്കാന്‍ സി പി എം
ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ രംഗത്തെത്തി. ഒടുവില്‍ 15.75 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് അര്‍ഷ്ദീപിനെ സ്വന്തമാക്കി. എന്നാല്‍ പഞ്ചാബ് കിങ്‌സ് ആര്‍ടിഎം ഉപയോഗിച്ച് അര്‍ഷ്ദീപിനെ സ്വന്തമാക്കി. സണ്‍റൈസേഴ്‌സ് 18 കോടി രൂപയ്ക്ക് വീണ്ടും വിളിച്ചെങ്കിലും പഞ്ചാബ് വീണ്ടും ആര്‍ടിഎം കാര്‍ഡ് ഉപയോഗിച്ച് താരത്തെ വീണ്ടും സ്വന്തമാക്കി.
42 വയസുള്ള ഇംഗ്ലണ്ട് മുന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാര്‍ ക്രിക്കറ്റിലെ പതിമൂന്നു വയസുകാരന്‍ വൈഭവ് സൂര്യവംശിയാണ് ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരം. ഐപിഎല്‍ ലേലത്തില്‍ 110.5 കോടി രൂപ ചെലവഴിക്കാന്‍ പഞ്ചാബ് കിങ്‌സിന് കഴിയും. രാജസ്ഥാന്‍ റോയല്‍സിന്റെ കൈയ്യിലാണ് ഏറ്റവും കുറവ് തുകയുള്ളത്. 41 കോടി രൂപയാണ് റോയല്‍സിന്റെ പോക്കറ്റിലുള്ളത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..