ഭരണഘടന സമൂഹത്തിന്റെ നെടും തൂണാണെന്ന് രാഷ്ട്രപതി ; രാജ്യം ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷനിറവില്‍
ഡല്‍ഹി : ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന സമ്മേളനം അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഭരണഘടനാ ദിനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു.
Also Read ; പതിനെട്ടാം പടിയിലെ പോലീസുകാരുടെ ഫോട്ടോഷൂട്ട് പണിയായി ; റിപ്പോര്‍ട്ട് തേടി എഡിജിപി
അവകാശങ്ങളുടെ കാവലാളാണ് ഭരണഘടന. സമൂഹത്തിന്റെ നെടും തൂണാണ് ഭരണഘടന. ഭരണഘടനാ മൂല്യങ്ങള്‍ ഓരോ പൗരനും ഉയര്‍ത്തിപ്പിടിക്കണമെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.വനിത സംവരണ ബില്‍, ജി എസ് ടി തുടങ്ങിയ ഭരണനേട്ടങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു. രാജ്യത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ ഭരണഘടന ശില്‍പ്പികള്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി. ഇന്ത്യ ഇന്ന് ലോക ബന്ധുവാണ്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ നീതിയും ഭരണഘടന ഉറപ്പ് വരുത്തുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിനിത് അഭിമാന നിമിഷമാണെന്ന് ലോക്‌സഭ സ്പീക്കര്‍ പറഞ്ഞു. ഭരണഘടന നല്‍കുന്ന സുരക്ഷിതത്വം താഴേതട്ടില്‍ വരെ ഉറപ്പ് വരുത്തുന്നുവെന്നും വസുധൈവ കുടുംബകം എന്ന ആശയത്തെ മുറുകെ പിടിക്കുന്നുവെന്നും ലോക്‌സഭ സ്പീക്കര്‍ പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത കൂടിയാണ് ഭരണഘടന ദിനം ഓര്‍മ്മപ്പെടുത്തുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അടിസ്ഥാന മൂല്യവും, അടിസ്ഥാന കര്‍ത്തവ്യവും ഭരണഘടന ഓര്‍മ്മപ്പെടുത്തുന്നു. വനിത സംവരണ ബില്ലിലൂടെ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത ഉറപ്പാക്കാനായെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
പാര്‍ലമെന്റിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ പ്രധാനമന്ത്രിയും ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി.
സംയുക്ത സമ്മേളനത്തില്‍ ഇന്ത്യ സഖ്യവും പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന ഖര്‍ഗെയേയും വേദിയിലിരുത്താമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെ സഖ്യ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ അത്ഭുതമായ ഇന്ത്യന്‍ ഭരണഘടനയുടെ 75ാം വാര്‍ഷികം ആഘോഷ നിറവിലാണ് രാജ്യം. വിശ്വാസ വൈവിധ്യംകൊണ്ട് ആരെയും അത്ഭുതപ്പെടുത്തുന്ന ഇന്ത്യ എന്ന മഹാരാജ്യത്തെ ഒറ്റ കുടക്കീഴില്‍ നിലനിര്‍ത്തുന്ന ശക്തിയായി ഭരണഘടന നിലകൊള്ളുന്നു. 1946 ഡിസംബര്‍ 9 -ന് തുടങ്ങി, 2 വര്‍ഷവും 11മാസവും 17 ദിവസവും എടുത്താണ് നമ്മുടെ ഭരണഘടനയുടെ കരട് തയ്യാറാക്കിയത്.പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ 165 ദിവസങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ 2473 ഭേദഗതികളോടെ ഭരണഘടന അതിന്റെ അന്തിമ രൂപത്തിലേക്ക് മിനുക്കിയെഴുതി. ഇറ്റാലിയന്‍ കാലിഗ്രഫിയില്‍ പ്രേം ബിഹാരി നാരായണ്‍ റായിസാദയുടെ കൈപ്പടയിലായിരുന്നു അതിന്റെ ആദ്യ കോപ്പി. 51 ദിവസം തുടര്‍ച്ചയായി എഴുതി പൂര്‍ത്തീകരിച്ച ഈ കയ്യെഴുത്തു പ്രതിയുടെ പേജുകളില്‍ ശാന്തിനികേതനിലെ പ്രൊഫസറായ നന്ദലാല്‍ ബോസും ശിഷ്യരും ചേര്‍ന്നാണ് അലങ്കാരപ്പണികള്‍ ചെയ്തത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































