‘ചുവന്ന തുണിയില്‍ പൊതിഞ്ഞ് അര ഭാഗം മാത്രം കാണുന്ന നിലയില്‍’ ; ദുരൂഹമായി നവജാത ശിശുവിന്റെ മൃതദേഹം
കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഏറെന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോയവരാണ് കുഞ്ഞിന്റെ മൃതദേഹം ആദ്യം കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നുവെന്നും കുഞ്ഞിനെ ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നുവെന്നും സംഭവത്തില്‍ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read ; പോത്തന്‍കോട് കൊലപാതകം; സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ പിടിയില്‍
ചുവന്ന തുണിയില്‍ പൊതിഞ്ഞ നിലയില്‍ അര ഭാഗം മാത്രം കാണുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. അടുത്തുചെന്ന് നോക്കിയപ്പോള്‍ അഴുകിയ ഗന്ധം അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും എത്തിയാണ് മൃതദേഹം കരയ്ക്കടുപ്പിച്ചത്. നിലവില്‍ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
‘മുത്താമ്പി, നടേരി, നെല്യാടി എന്നീ പാലങ്ങള്‍ സമീപത്തുണ്ട്. മൃതദേഹം ഈ ഭാഗങ്ങളില്‍ എവിടെ നിന്നെങ്കിലും ഒഴുകി വന്നതായിരിക്കാം. ഞങ്ങള്‍ കാണുമ്പോള്‍ ഇത് പുഴയോട് ചേര്‍ന്നുള്ള പുല്ലില്‍ തട്ടി നില്‍ക്കുകയായിരുന്നു. ഒഴുകിപ്പോവാതിരിക്കാനുള്ള വഴി നോക്കിയിട്ടാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തില്‍നിന്ന് ചെറുതായി ദുര്‍ഗന്ധം വമിക്കുന്നുണ്ടായിരുന്നെങ്കിലും അധികം പഴക്കമുള്ളതായി തോന്നിയില്ല.’ ദൃക്‌സാക്ഷികള്‍ വിശദീകരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..