കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി
ചെന്നൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ച് വരുന്നവരുടെ സഹതാപം പിടിച്ചുപറ്റാനായി ഏഴുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകള്‍ തുഖാറയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു. Also Read; ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ന് വിദഗ്ധ സംഘമെത്തും; ഇവിടം വാസയോഗ്യമാണോയെന്ന് പരിശോധിക്കും രണ്ടാംക്ലാസില്‍ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കാണാതായത്. തുടര്‍ന്ന് അച്ഛന്‍ പ്രകാശ് ശങ്കരാപുരം പോലീസില്‍ പരാതി നല്‍കി. സി.സി.ടി.വി […]