December 4, 2024

മലപ്പുറത്ത് കുടുംബകോടതിക്ക് മുന്നില്‍ ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

മലപ്പുറം: കുടുംബകോടതിക്കുമുന്നിലിട്ട് ഭാര്യാമാതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച് യുവാവ്. മാരകമായി മുറിവേറ്റ കാവനൂര്‍ ചെരങ്ങകുണ്ടില്‍ ശാന്ത(55) യെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ചെമ്മീന്‍കൃഷിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്ത് കേന്ദ്രബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. പോരൂര്‍ ചാത്തങ്ങോട്ടുപുറം കിഴക്കേക്കര വീട്ടില്‍ കെ.സി.ബൈജുമോനാണ് (28) ഭാര്യ ചെരങ്ങകുണ്ടില്‍ ദില്‍ഷ(34) യുടെ അമ്മ ശാന്തയെ വെട്ടുകത്തികൊണ്ട് വെട്ടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. 2016ലാണ് ദില്‍ഷയും ബൈജുമോനും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ട്. ബൈജുമോന്‍ കൂലിപ്പണിക്കാരനാണ്. ഇരുവരും […]

യുവാവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇടയം സ്വദേശി മരിച്ചത് മര്‍ദനമേറ്റതിനെ തുടര്‍ന്നെന്ന് കണ്ടെത്തിയതോടെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊലപാതക കുറ്റത്തിന് അറസ്റ്റിലായി. ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് മരണപ്പെട്ടത്. അമ്മാവന്‍ ദിനകരന്‍ മക്കളായ നിതിന്‍,രോഹിത് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. കൊല്ലപ്പെട്ട ഉമേഷ് മദ്യപിച്ചെത്തി അമ്മാവന്റെ വീട്ടില്‍ വന്ന് അസഭ്യം പറയുന്നത് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദിനകരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. Also Read ; ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം ജൂണ്‍ എട്ടാം തിയതി ഉമേഷ് ദിനകരന്റെ […]

ട്രംപിന് നേരെ വെടിവെപ്പ്; ചെവിക്ക് പരിക്ക്, അക്രമി കൊല്ലപ്പെട്ടെന്ന് സൂചന

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ റാലിക്കിടെ വെടിവെപ്പ്. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അക്രമി കൊല്ലപ്പെട്ടതായും വിവരമുണ്ട്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. വെടിവെച്ചതെന്ന് സംശയിക്കുന്ന ഒരാളും കാണികളില്‍ ഒരാളും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റാലിയില്‍ പങ്കെടുത്ത മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. ട്രംപ് സുരക്ഷിതനാണെന്ന് […]

കള്ളനെ പേടിച്ച് സിസിടിവി വെച്ചു; കള്ളന്‍ അതു തന്നെ അടിച്ചുമാറ്റി

കള്ളനെ പേടിച്ച് സിസിടിവി വെക്കുന്നവരാണ് ഭൂരിഭാഗവും. എന്നിട്ടും ഒരുപേടിയുമില്ലാതെ കള്ളന്‍ വന്ന് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ നമ്മള്‍ കാണാറുണ്ട്. എന്നാലിപ്പോള്‍ കള്ളനെ കുടുക്കാന്‍ വെച്ച സിസിടിവി തന്നെ മോഷ്ടിച്ചിരിക്കുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. കണ്ടു, ഇഷ്ടപ്പെട്ടു, എടുക്കുന്നു… അതിനി എന്നെ പിടിക്കാന്‍ വെച്ച സിസിടിവി ക്യാമറയാണെങ്കിലും എടുക്കും എന്നതുപോലെയാണ് തലശേരിയിലെ കള്ളന്‍. കണ്ണൂര്‍ തലശ്ശേരിയിലെ ശിശുരോഗവിദഗ്ദന്‍ അബ്ദുള്‍ സലാമിന്റെ വീട്ടിലെ 7 സിസിടിവി ക്യാറകളാണ് അടിച്ചുമാറ്റിയത്. Also Read; പാലക്കാട് ശോഭാ സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി നേതാവിന്റെ വീടിന് […]

സിം കാര്‍ഡ് എടുക്കുമ്പോള്‍ സൂക്ഷിക്കുക, സിം എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍

സിം കാര്‍ഡ് എടുക്കാനായി എത്തുന്നവരുടെ പേരില്‍ അവരറിയാതെ മറ്റ് സിം കാര്‍ഡുകള്‍ ആക്ടിവേറ്റാക്കി തട്ടിപ്പ് നടത്തിയ കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി അബ്ദുള്‍ ഷമീറിനെ മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കമ്പനികളുടെ സിം കാര്‍ഡുകള്‍ വഴിയോരങ്ങളിലും വീട്ടിലും വില്‍പ്പന നടത്തിയാണ് തട്ടിപ്പ്. ഷമീറിന്റെ വീട് പരിശോധിച്ചപ്പോള്‍ ആക്ടീവ് ചെയ്യാത്ത 1,500 വിവിധ കമ്പനികളുടെ സിം കാര്‍ഡുകളും ആയിരത്തില്‍പരം സിം കാര്‍ഡുകളുടെ കവറുകളും കമ്മീഷനായി ലഭിച്ച 1.72 ലക്ഷം രൂപയും കണ്ടെടുത്തു. ഉപഭോക്താവ് സിം എടുക്കുന്നതിനായി ഇയാളെ […]

കൊരട്ടിയില്‍ രാത്രി വീടിന്റെ ജനല്‍ കുത്തിത്തുറന്ന് അകത്തുകയറി 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍: കൊരട്ടി ചിറങ്ങരയില്‍ വീട്ടില്‍ നിന്നും 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. റെയില്‍വേ ഉദ്യോഗസ്ഥന്‍ ചെമ്പകശ്ശേരി പ്രകാശന്റെ വീട്ടിലാണ് ഈ മോഷണം നടന്നത്. ജനല്‍ കമ്പി പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്നത്. Also Read ; ‘കേറി വാ മോനേ’; ഓഫ് റോഡ് ജീപ്പില്‍ കയറി മന്ത്രിയുടെ റൈഡ്, വൈബ് ഏറ്റെടുത്ത് കാണികള്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 11.30 ഓടേ പ്രകാശനും കുടുംബവും ഉറങ്ങാന്‍ കിടന്നു. തുടര്‍ന്ന് രണ്ടരയോടെ […]

പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം

മുംബൈ: മുംബൈയിലെ അമരാവധി സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം. ജയിലിലെ ആറ്,എഴ് ബാരക്കുകള്‍ക്ക് പുറത്ത് ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം നടന്നത്. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. Also Read ; ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് അപകടം; മരണസംഖ്യ ഏഴായി, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് […]

നഗ്നചിത്രങ്ങള്‍ പകര്‍ത്തി, മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷന്‍ തിരുവനന്തപുരം പരിശീലകന്‍ മനുവിനെതിരെ പീഡന പരാതി. മനു നഗ്ന ചിത്രങ്ങള്‍ എടുത്ത് ഭീഷണിപ്പെടുത്തിയാണ് മനു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നത്. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് ഇപ്പോള്‍ മനുവിനെതിരെ മൊഴി നല്‍കിയിരിക്കുന്നത്. മനു പെണ്‍കുട്ടിയെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നും പിതാവ് വെളിപ്പെടുത്തി. ക്രൂരമായ പീഡനത്തിനിടയില്‍ കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിര്‍ത്തി ഉപദ്രവിച്ചെന്നും പിതാവ് പറഞ്ഞു. കൂടാതെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ പതിവായിരുന്നു. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി ഹോട്ടലില്‍ വെച്ചും ഇയാള്‍ […]

പാലക്കാട് സ്‌കൂട്ടര്‍ യാത്രികരായ യുവാക്കള്‍ക്ക് വെട്ടേറ്റു ; പോലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട് : കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇരുവരും സുഹൃത്തുക്കളാണ്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. Also Read ; ബെംഗളൂരുവില്‍ കോളേജ് കാംപസില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സുരക്ഷാജീവനക്കാരനെ കുത്തിക്കൊന്നു വ്യാഴാഴ്ച  പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കടമ്പഴിപ്പുറത്ത് നിന്ന് വെങ്ങശ്ശേരിയിലേക്ക് പോവുകയായിരുന്നു ടോണിയും പ്രസാദും ഇതിനിടെയാണ് ആക്രമണം.പരിക്കേറ്റ യുവാക്കളെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം […]

സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പോലീസ്; കേസില്‍ വഴിത്തിരിവ്

ആലപ്പുഴ: മാന്നാറില്‍ നിന്ന് 15 വര്‍ഷം മുമ്പ് കാണാതായ കലയുടേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ സെപ്റ്റിക് ടാങ്കില്‍ നിന്ന് കണ്ടെടുത്ത് പോലീസ്.കലയെ കൊലപ്പെടുത്തി ഭര്‍ത്താവായിരുന്ന അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ മൃതദേഹം തള്ളിയെന്നാണ് ബന്ധുക്കളുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനയിലാണ് മൃതദേഹാവശിഷ്ടമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റിക് ടാങ്കില്‍ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ അരിച്ചെടുത്ത് ഫോറന്‍സിക് പരിശോധന നടത്തിയ ശേഷം മാത്രമേ മൃതദേഹാവശിഷ്ടം കലയുടേതാണോ എന്നതില്‍ വ്യക്തത വരുത്താനാകൂ. Also Read ; മൊറോക്കന്‍ മുന്നേറ്റ താരം നോഹ […]