December 3, 2024

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; 2 ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ വീണ് പൊട്ടി

കണ്ണൂര്‍: ചക്കരക്കല്‍ ബാവോട് രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ പൊട്ടി. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബുകള്‍ റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. അക്രമികള്‍ക്കായി അന്വേഷണം നടത്തുകയാണ്. സ്ഥലത്ത് സി പി എം-ബി ജെ പി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് പെട്രോളിംഗ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബോംബ് സ്‌ഫോടനം. Also Read; മുന്‍മന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.റാമിനെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ചനിലയില്‍; കഴുത്തില്‍ കത്തി കുത്തിയിറക്കിയ നിലയില്‍