November 24, 2024

കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനെ പെട്രോളൊഴിച്ചു കത്തിക്കാന്‍ ശ്രമം

തൃശൂര്‍ : വില്‍വട്ടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരനെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം അജ്ഞാതന്‍ ഓടിപ്പോയി. സീനിയര്‍ ക്ലാര്‍ക്ക് വെങ്ങിണിശേരി പാറളം കളപ്പുരയ്ക്കല്‍ അനൂപ് (36) ആണ് ക്രമിക്കപ്പെട്ടത്. തീ പടരുന്നതിനിടെ, ഓടിയെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ അന്‍സാര്‍ അനൂപിന്റെ ജീന്‍സ് വലിച്ചൂരി രക്ഷപ്പെടുത്തി. ഓഫീസിലെ ഫയലുകളും ഏതാനും മരുന്നുകളും കത്തിനശിച്ചു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനൂപിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. Also Read ; വീടായാല്‍ റാങ്ക് വേണം വൈകീട്ട് ആറരയോടെയാണ് സംഭവം. 4ന് ഒപി കഴിഞ്ഞപ്പോള്‍ […]

വീടായാല്‍ റാങ്ക് വേണം

തിരുവനന്തപുരം : മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ മികവനുസരിച്ച് വീടുകള്‍ക്കും റേറ്റിങ് വരുന്നു. റേറ്റിങ്ങിന്റെ അടിസ്ഥാനത്തില്‍ റാങ്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ആദ്യഘട്ടത്തില്‍ റേറ്റിങ് മാനദണ്ഡം പാലിക്കാത്ത വീട്ടുകാര്‍ക്ക് ബോധവല്‍ക്കരണവും തുടര്‍ന്നാല്‍ ശിക്ഷാ നടപടികളുമാണ് ആലോചിക്കുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബസ് സ്റ്റേഷനുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിങ്ങനെ ഓരോ ഘട്ടമായി ഖര, ദ്രവ, ശുചിമുറി മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന രീതി പരിശോധിച്ചാണ് റേറ്റിങ് നിശ്ചയിക്കുക. Also Read; മൊബൈല്‍ നമ്പര്‍ ആണോ പാസ്വേഡ്? ഹാക്കര്‍മാര്‍ വട്ടമിട്ടു പറക്കുന്നു… ഹോട്ടലുകളും […]

സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറം: സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. Also Read ; നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിള്‍ കൂടി പരിശോധനക്ക് അയച്ചു. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആനക്കയം, പാണ്ടിക്കാട് […]

‘പാതി സത്യസന്ധത’ തെളിയിച്ച് പോക്കറ്റടിക്കാരന്‍

ചെറുതുരുത്തി: പോക്കറ്റടിച്ച പേഴ്‌സും പണവും എടുത്ത് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടയുളള രേഖകള്‍ പോസ്റ്റല്‍ വഴി ഉടമയ്ക്ക് അയച്ചു നല്‍കി ‘പാതി സത്യസന്ധത’ തെളിയിച്ച് മോഷ്ടാവ്. Also Read ;ആസിഫ് അലി ഒഴുകും ദുബയ് മറീനയില്‍; നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യ് ആഡംബര നൗക കോഴിക്കോട് വ്യാപാര സ്ഥാപനം നടത്തുന്ന ആറ്റൂര്‍ സന്ദേശി കല്ലൂരിയകത്ത് ഉമ്മറിനാണ് നഷ്ടപ്പെട്ട പേഴ്‌സിലെ വിലപ്പെട്ട രേഖകള്‍ പോസ്റ്റല്‍ വഴി തിരിച്ച് കിട്ടിയത്. ഒരാഴ്ച്ച മുന്‍പാണ് കോഴിക്കോട് നിന്ന് ഷൊര്‍ണൂരിലേക്കുളള ട്രെയിന്‍ കയറുന്നതിനിടെ ഉമ്മറിന്റെ […]

ആസിഫ് അലി ഒഴുകും ദുബയ് മറീനയില്‍; നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യ് ആഡംബര നൗക

ദുബായി: . നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണയും അറിയിച്ച് ആഡംബര നൗകയ്ക്ക് അദ്ദേഹത്തിന്റെ പേരു നല്‍കി. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേര് മാറ്റിയത്. സംഗീതസംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാണിത്. നൗകയില്‍ ആസിഫ് അലി എന്ന പേര് പതിപ്പിച്ചു കഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേരു മാറ്റും. Also Read ; മനോലോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ പല നിലയില്‍ […]

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു

മലപ്പുറം: കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടു നിപ സ്ഥിരീകരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 15കാരനാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബില്‍ നിന്നുള്ള പരിശോധനാഫലം പോസിറ്റീവായതോടെയാണ് സ്ഥിരീകരണം വന്നത്. നേരത്തെ കോഴിക്കോട് വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതിന് പിന്നാലെയാണ് പൂനെ വൈറോളജിയിലേക്കയച്ച സാമ്പിള്‍ ഫലം പോസിറ്റീവായത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഈ വിവരം അറിയിച്ചത്. Also Read ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിന്യസിപ്പിക്കണമെന്നാവശ്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് അര്‍ജുന്റെ ഭാര്യ നിപ സ്ഥിരീകരിച്ചതോടെ പാണ്ടിക്കാട് നിയന്ത്രണം ഏര്‍പ്പെടുത്തി. […]

ഗായത്രിപ്പുഴയില്‍ നാലുപേര്‍ അകപ്പെട്ട അതേസ്ഥലത്ത് വീണ്ടും അപകടം; കുട്ടികളെ രക്ഷപ്പെടുത്തി

പാലക്കാട്: കുരുത്തിക്കോട് ഗായത്രിപ്പുഴയില്‍ തരൂര്‍ തമ്പ്രാന്‍കെട്ടിയ കടവില്‍ കുളിക്കാന്‍ ഇറങ്ങി ഒഴുക്കില്‍പ്പെട്ട ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയുടെ നരണി ഭാഗത്തായിരുന്നു സംഭവം. കുളിക്കാനായി കടവില്‍ എത്തിയ മൂന്നുപേരില്‍ രണ്ടുപേരാണ് ഒഴുക്കില്‍പ്പെട്ടിരുന്നത്. Also Read ; ടൊവിനോയുടെ ‘എആര്‍എം’ റിലീസ് തടഞ്ഞ് കോടതി ; സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കുട്ടികള്‍ പുഴയില്‍ കുടുങ്ങിയത്. ഇവര്‍ക്ക് പരിക്കുകളൊന്നുമില്ല. സമീപത്ത് ജോലിക്കായി എത്തിയ മൂന്ന് യുവാക്കളാണ് കുട്ടികള്‍ പുഴയില്‍ അകപ്പെട്ടതായി കണ്ടതും അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചതും. […]

നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവ്; കുത്തിവെപ്പ് എടുത്ത യുവതി അബോധാവസ്ഥയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടര്‍ ബിനുവിനെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. Also Read ; യൂട്യൂബില്‍ രണ്ടുമില്യണ്‍ കടന്ന് നിവിന്‍ പോളിയുടെ ‘ഹബീബി ഡ്രിപ്’ കിഡ്‌നി സ്റ്റോണ്‍ ചികിത്സയ്ക്കായി എടുത്ത കുത്തിവെപ്പിനിടെ നെയ്യാറ്റിന്‍കര സ്വദേശിനി കൃഷ്ണ തങ്കപ്പന്‍ അബോധാവസ്ഥയിലാവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം 15-നാണ് കൃഷ്ണയെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ […]

യൂട്യൂബില്‍ രണ്ടുമില്യണ്‍ കടന്ന് നിവിന്‍ പോളിയുടെ ‘ഹബീബി ഡ്രിപ്’

സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് നിവിന്‍ പോളി അഭിനയിച്ച ആല്‍ബം സോങ് ആയ ഹബീബീ ഡ്രിപ്പ്. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം രണ്ടുമില്യണ്‍ വ്യൂസ് കടന്നു. അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കില്‍, വ്യത്യസ്ത ഗെറ്റപ്പുകളില്‍ ഗള്‍ഫില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തില്‍ നിവിന്റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്. Also Read ; മലപ്പുറത്ത് നിപയെന്ന് സംശയം, 15കാരന് ചെള്ള് പനി സ്ഥിരീകരിച്ചു ; നിപ പരിശോധനാഫലം വന്നിട്ടില്ല ഷാഹിന്‍ റഹ്‌മാന്‍, നിഖില്‍ രാമന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ […]

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറില്‍ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാള്‍ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് തനിക്ക് 64 കോടി […]