ഇന്ദുജയുടെ മരണം ; ഭര്‍ത്താവിന്റെ സുഹൃത്ത് അജാസ് കസ്റ്റഡിയില്‍, അജാസ് ഇന്ദുജയെ മര്‍ദിച്ചിരുന്നുവെന്ന് മൊഴി
പാലോട്: തിരുവനന്തപുരം പാലോട് ഭര്‍തൃ വീട്ടില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഭര്‍ത്താവിന്റെ സുഹൃത്തുക്കളേയും കേന്ദ്രീകരിച്ച്. ഭര്‍ത്താവ് അഭിജിത്ത് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുഹൃത്തുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്. അഭിജിത്ത് ദേവിന്റെ സുഹൃത്ത് അജാസിനെ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തു. അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് അഭിജിത്തിന്റെ മൊഴി. എന്നാല്‍ എന്തിനാണ് ഇന്ദുജയെ അജാസ് മര്‍ദ്ദിച്ചത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പോലീസിന് അറിയാനുള്ളത്. Also Read ; എം കെ രാഘവന് എംപിയെ വഴിയില്‍ തടഞ്ഞു ; നാല് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ […]