December 12, 2024

കാറിന്റെ ഡോറില്‍ ഇരുന്ന് സാഹസികയാത്ര ; പരിശോധന കടുപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: കാറില്‍ വീണ്ടും അഭ്യാസപ്രകടനം.കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ഇടുക്കി ഗ്യാപ്പ് റോഡിലാണ് സാഹസിക യാത്ര നടത്തിയത്.തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ വിനോദസഞ്ചാരികളായ യുവാക്കളാണ് കാറിന്റെ ഡോറില്‍ ഇരുന്നുകൊണ്ടാണ് സാഹസിക യാത്ര നടത്തിയത്. വഴിയരികിലുണ്ടായിരുന്ന യുവാക്കള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സാഹസിക യാത്ര യുവാക്കള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതേറോഡില്‍ അടുത്തദിവസങ്ങളിലായി നടക്കുന്ന ആറാമത്തെ സാഹസിക യാത്രയാണിത്. മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. Also Read ; നടന്‍ വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിനിടെ അപകടം; പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക് കൊച്ചി […]