#Tech news #Top Four

ലോക വ്യാപകമായി നാല് മണിക്കൂറിലേറെ പണിമുടക്കി ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം; മാപ്പ് ചോദിച്ച് മെറ്റ

ലോകമെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപഭോക്താക്കളെ ആശങ്കയിലാക്കി മെറ്റയുടെ വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ പണിമുടക്കി. ഇന്നലെ രാത്രി 11 മണിയോടെ മെറ്റ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. തുടര്‍ന്ന് നാല് മണിക്കൂറിലേറെ സമയമെടുത്താണ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മെറ്റയ്ക്ക സാധിച്ചത്. മൂന്ന് പ്ലാറ്റ്ഫോമുകളുടെയും ഡെസ്‌ക്ടോപ്, മൊബൈല്‍ വേര്‍ഷനുകളില്‍ പ്രശ്നം അനുഭവപ്പെട്ടു.

Also Read; പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം ; വാഹനം ഓടിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ഇന്നലെ രാത്രി 11 ഓടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ലഭിക്കുന്നില്ല എന്ന് കാണിച്ച് യൂസര്‍മാരുടെ വ്യാപക പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പ്രത്യക്ഷപ്പെട്ടു. പ്രശ്നം തുടങ്ങി മിനുറ്റുകള്‍ക്കം 50,000ത്തിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളാണ് പരാതി രജിസ്റ്റര്‍ ചെയ്തതത്. ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. പോസ്റ്റുകള്‍ ഇടാന്‍ കഴിയുന്നില്ല, ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നിങ്ങനെയായിരുന്നു പരാതികള്‍. ഇന്‍സ്റ്റഗ്രാം ലഭിക്കുന്നില്ല എന്ന് കാണിച്ച് 23,000ത്തിലേറെ പരാതികളും എത്തി. സമാനമായി ഏറെപ്പേര്‍ വാട്സ്ആപ്പിലും പ്രശ്നങ്ങളുള്ളതായി രേഖപ്പെടുത്തി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

‘ആപ്പുകളില്‍ ചില ഉപഭോക്താക്കള്‍ സാങ്കേതിക പ്രശ്നം നേരിടുന്നതായി മനസിലാക്കുന്നു. ആപ്പുകളുടെ പ്രവര്‍ത്തനം സാധാരണനിലയിലാക്കാന്‍ പ്രവര്‍ത്തനത്തിലാണ്’ എന്നായിരുന്നു മെറ്റയുടെ ആദ്യ പ്രതികരണം. ഉപഭോക്താക്കള്‍ നേരിട്ട തടസത്തിന് മെറ്റ മാപ്പ് ചോദിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ 3.50നാണ് ആപ്പുകളിലെ പ്രശ്നങ്ങള്‍ പരിഹരിച്ചതായി മെറ്റയുടെ അപ്ഡേറ്റ് എത്തിയത്. ‘കൂടെ നിന്നതിന് നന്ദി, 99 ശതമാനം പ്രശ്നങ്ങളും പരിഹരിച്ചു. ചില അവസാനവട്ട പരിശോധനകള്‍ നടത്തുകയാണ്’ എന്നാായിരുന്നു മെറ്റയുടെ പുതിയ സന്ദേശം.

 

Leave a comment

Your email address will not be published. Required fields are marked *