#kerala #Top Four

തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിനും പിണറായിയും

വൈക്കം: വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് തന്തൈ പെരിയാര്‍ സ്മാരകം നവീകരിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും നിര്‍വഹിച്ചു. പെരിയാര്‍ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നടന്നു.കേരള മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, ഇ വി വേലു, എം പി സ്വാമിനാഥന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Also Read ; മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല, ആളറിയാതെ നടുറോഡില്‍ എ.എംവിഐയെ ഇറക്കിവിട്ടു, ഓട്ടോഡ്രൈവര്‍ക്ക് പണി പാളി….

തുടര്‍ന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും.1985-ല്‍ കേരള സര്‍ക്കാര്‍ വൈക്കം വലിയ കവലയില്‍ നല്‍കിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാര്‍ സ്മാരകം പണിയാന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എംജിആര്‍ തീരുമാനിക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മന്ത്രി ഡോ. നാവലര്‍ വി.ആര്‍. നെടുഞ്ചെഴിയന്‍ തറക്കല്ലിട്ടു. 1994-ല്‍ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതല്‍മുടക്കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം നവീകരിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *