കെഎസ്ആര്‍ടിസി സ്വിഫ്റ്റിലേക്ക് കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ നിയമിക്കുന്നു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റിലേക്ക് 600 കണ്ടക്ടര്‍ കം ഡ്രൈവര്‍മാരെ നിയമിക്കുന്നു. സിറ്റി സര്‍ക്കുലറില്‍ പുതിയ ബസുകള്‍ എത്തുന്നതിലാണ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചത്. സിറ്റി സര്‍ക്കുലറിന് 63 ഇലക്ട്രിക് ബസുകളും പ്ലാന്‍ഫണ്ട് ഉപയോഗിച്ച് 150 സൂപ്പര്‍ഫാസ്റ്റ് ബസുകളുമാണ് എത്തുന്നത്.
ഒരുബസില്‍് നാലുപേരെയാണ് ആവശ്യമുള്ളത്. പത്താംക്ലാസ് പാസായിരിക്കണം. 24 മുതല്‍ 55 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരിക്കണം. വനിതകള്‍ക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാല്‍ നിശ്ചിത കാലയളവിനുള്ളില്‍ കണ്ടക്ടര്‍ ലൈസന്‍സ് എടുക്കണം. 30 ല്‍ അധികം സീറ്റുള്ള പാസഞ്ചര്‍ വാഹനം അഞ്ചുവര്‍ഷമെങ്കിലും ഓടിച്ച് പരിചയമുണ്ടാകണം. ഡ്രൈവിങ് ടെസ്റ്റും അഭിമുഖവും നടത്തിയാകും റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക. നിയമനം കരാറടിസ്ഥാനത്തിലാണ്.
എട്ടുമണിക്കൂര്‍ ജോലിക്ക് 715 രൂപ ലഭിക്കും. അധികം ചെയ്യുന്ന ഓരോ മണിക്കൂറിനും 130 രൂപ വച്ച് ലഭിക്കും. കൂടാതെ ഇന്‍സെന്റീവ്, അലവന്‍സ്, ബാറ്റ എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നകിനും www.cmd.kerala.gov.in . അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചുവരെ.