വഞ്ചിയൂരില്‍ ഗതാഗതം തടസ്സപ്പെടുത്തിയുള്ള സിപിഐഎം സമ്മേളനം: കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്ന് പോലീസ്
തിരുവനന്തപുരം: ഒരു ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തി വഞ്ചിയൂർ റോഡ് നടത്തിയ സിപിഐഎം ഏരിയ സമ്മേളനത്തിലെ കോടതിലക്ഷ്യ നടപടികൾ ഒഴിവാക്കണമെന്ന് പോലീസ്. പൊതുവഴി തടസ്സപ്പെടുത്തി സ്റ്റേജ് കെട്ടാൻ അനുമതി നൽകിയിട്ടില്ലെന്നും സ്റ്റേജ് പൊളിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പൊലീസ് കോടതിയിൽ പറഞ്ഞു. അതേസമയം, സംഘാടകരായ 40 പേർക്കെതിരെ കേസെടുത്തു.
‘സ്റ്റേജിൽ ആരൊക്കെയാണ് ഇരുന്നത് ? അവരെ പ്രതികളാക്കിയോ.? അവിടെ നടത്തിയ നാടക സംഘത്തിൻ്റെ വാഹനം പിടിച്ചെടുത്തോ? ധപ്രവർത്തകർ എത്താനായി സ്‌കൂൾ ബസ് ഉപയോഗിച്ചോ? പോലീസിൻ്റെ ചുമതലയെന്താണ് തുടങ്ങിയ ചോദ്യങ്ങൾ ഹൈക്കോടതി പോലീസിനോട് ചോദിച്ചു. ഏതൊക്കെ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്, വഴിയാത്രക്കാർ ക്രോസ് ചെയ്ത സ്ഥലമാണോ തടഞ്ഞതെന്നും വ്യക്തത വരുത്തണമെന്നും കുറ്റം ചെയ്തവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും കോടതി. ദൃഷ്ട്യാ നിരവധി കുറ്റകൃത്യങ്ങളുണ്ടെന്നും ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതി പറഞ്ഞു. പ്രവർത്തിമൂലം ജനം കഷ്ടപ്പെടേണ്ടി വരുമെന്ന് ഹൈക്കോടതി കൂട്ടിച്ചേർത്തു.
Also Read; കേരളത്തിൽ മഴ ശക്തമാകുന്നു ; നാല് ജില്ലകളില് ഓറഞ്ച് അലർട്ട്
പാളയം ഏരിയാ സമ്മേളനത്തിനായി സിപിഐഎം ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്. വഞ്ചിയൂർ കോടതിക്ക് സമീപമായിരുന്നു വേദി. ഇതേ തുടർന്നുള്ള സ്ഥലത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർബാബു അനുമതി വാങ്ങിയ ശേഷമായിരുന്നു വേദിയൊരുക്കിയതെന്നും എല്ലാവരും പരിശോധിച്ചിരുന്നു എന്നായിരുന്നു വഞ്ചിയൂർ ബാബുവിൻ്റെ പ്രതികരണം.
മെട്രോ പോസ്റ്റിനൊപ്പം ചേരൂ: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































