#Crime #Top Four

അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമം; മകന്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മകന്‍ പ്രദീപിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാര്‍ കാണുന്നത്. ‘സ്ഥിരം മദ്യപാനിയായ യുവാവ് കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ബുധനാഴ്ചയും പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇയാള്‍ സ്ഥിരം മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടില്‍ നിന്ന് ബഹളവും കേട്ടിരുന്നു.’ നാട്ടുകാര്‍ പറയുന്നു.

Also Read; മാര്‍ക്കുകള്‍ വാരിക്കോരി നല്‍കില്ല; പരീക്ഷാ രീതിയില്‍ അടിമുടി മാറ്റത്തിന് വിദ്യഭ്യാസ വകുപ്പ്

പ്രദീപിന് ഒരു ടയര്‍ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നതിനെ തുടര്‍ന്ന് ഭാര്യ ഇയാളില്‍ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്. അക്രമാസക്തനാകാറുള്ളതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്‌നത്തില്‍ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാര്‍ പറഞ്ഞു. അമ്മ മരണപ്പെട്ടതിനെ തുടര്‍ന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *