കൂട്ടുകാരന് വഴങ്ങാന്‍ നിര്‍ബന്ധം, ഇല്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി ; കാമുകിമാരെ കൈമാറുന്ന സംഘം പിടിയില്‍
ബെംഗളൂരു: നഗ്ന ചിത്രങ്ങള്‍ക്കാട്ടി ഭീഷണിപ്പെടുത്തി പങ്കാളികളെ കൂട്ടുക്കാര്‍ക്ക് കൈമാറുന്ന സംഘം പിടിയില്‍. ബംഗളൂരുവിലാണ് സംഭവം. ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമേന്ദ് എന്നിവരാണ് പിടിയിലായത്. പ്രൈവറ്റ് പാര്‍ട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ‘സ്വിങ്ങേര്‍സ്’ എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.ഇരുവരും ചേര്‍ന്ന് നടത്തുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ച്, അതിലൂടെയാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു.
Also Read ; സിപിഎം യോഗം ; എന്‍ എന്‍ കൃഷ്ണദാസിന് രൂക്ഷ വിമര്‍ശനം, പി കെ ശശിക്ക് പകരം പുതിയ ഭാരവാഹികള്‍
ഹരീഷിന്റെ പങ്കാളിയായ യുവതി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് പോലീസ് ഈ കേസില്‍ അന്വേഷണം തുടങ്ങിയത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്‌നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് ഹരീഷ് യുവതിയോട് സുഹൃത്തായ ഹേമന്ദുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ യുവതി വഴങ്ങാതെ വന്നപ്പോള്‍ ഈ നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതിപ്പെടുന്നത്.
ഹേമന്ദിന് പുറമെ, ഹരീഷ് തന്റെ കാമുകിയെ മറ്റ് പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഹരീഷ് ഇത്തരത്തില്‍ തന്റെ കാമുകിയെ കൈമാറിയാല്‍ പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന് മുന്‍പില്‍ എത്തിക്കുമെന്നായിരുന്നു നിബന്ധന.ഹേമന്ദിന്റെ കാമുകിയെ ഇത്തരത്തിലിരുവരും ചേര്‍ന്ന് മുന്‍പും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..