ഒറ്റ രാത്രികൊണ്ട് 320 ലധികം ‘കത്യുഷ’ റോക്കറ്റുകള്‍ ; ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള
ഇസ്രായേലിലേക്ക് ആക്രമണം കടുപ്പിച്ച് ഹിസ്ബുള്ള. തെക്കന്‍ ലെബനനിലെ ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായാണ് 320-ലധികം കത്യുഷ റോക്കറ്റുകളെ ഇസ്രായേലിലേക്ക് ഒറ്റ രാത്രകൊണ്ട് ഹിസ്ബുള്ള വിക്ഷേപിച്ചതെന്ന് വ്യക്തമാക്കിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്ത് സോവിയേറ്റ് യൂണിയന്റെ സൃഷ്ടിയായിരുന്നു കത്യുഷ റോക്കറ്റുകള്‍. ഇസ്രായേലിനെ ആക്രമിക്കുന്നതിനായി ഹിസ്ബുള്ള ഉപയോഗിച്ച ആയുധങ്ങളില്‍ പ്രധാനപ്പെട്ടത് ഈ റോക്കറ്റുകളാണ്.അസ്വസ്ഥമായ മിഡില്‍ ഈസ്റ്റിനെ മറ്റൊരു യുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ്, ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള വിഭാഗം ഇത്തരത്തിലൊരു ആക്രമണം നടത്തിയിരിക്കുന്നത്. ഇസ്രായേലിനെതിരെ ഹിസ്ബുള്ള പലതരം ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. കത്യുഷ റോക്കറ്റുകള്‍ കൂടാതെ, ഹിസ്ബുള്ളയുടെ ആയുധപ്പുരയില്‍ ഫജ്ര്‍-1, ഫജ്ര്‍-3 തുടങ്ങിയ ഹ്രസ്വദൂര റോക്കറ്റുകളും, ഫജര്‍-5, എം-600 തുടങ്ങിയ ഇടത്തരം റോക്കറ്റുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഗൈഡഡ് മിസൈലുകള്‍ ഉള്‍പ്പെടുന്നു.
Also Read ; ആറ്റിങ്ങലില്‍ നിന്നും കാണാതായ കുട്ടിയെ വര്‍ക്കല ക്ലിഫില്‍ നിന്നും കണ്ടെത്തി
‘കത്യുഷ’ എന്ന വാക്ക് സോവിയറ്റ് യൂണിയനില്‍ യുദ്ധകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ഒരു ജനപ്രിയ ഗാനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. 1930-കളുടെ അവസാനത്തില്‍ സോവിയറ്റ് മിലിട്ടറി എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്തതാണ് കത്യുഷ റോക്കറ്റ്. കത്യുഷ റോക്കറ്റുകള്‍ വളരെ അപകടകാരികളാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
യുദ്ധകാലത്ത് വിശാലമായ ഒരു പ്രദേശത്ത് വേഗത്തില്‍ സ്‌ഫോടകവസ്തുക്കള്‍ എത്തിക്കാന്‍ കഴിയുന്ന ഒരു ആയുധം സൃഷ്ടിക്കുന്നതില്‍ ആയിരുന്നു അവരുടെ ശ്രദ്ധ. ഇവിടെ നിന്നാണ് കത്യുഷ രൂപം കൊള്ളുന്നത്. ഇവയ്ക്ക് ദ്രുതഗതിയില്‍ ഒന്നിലധികം റോക്കറ്റുകള്‍ തൊടുത്തുവിടാന്‍ കഴിയും.സോവിയറ്റ് യൂണിയന്റെ ജര്‍മ്മന്‍ അധിനിവേശത്തിന് തൊട്ടുപിന്നാലെ 1941 ജൂലൈയില്‍ സോവിയറ്റ് സൈന്യമാണ് കത്യുഷ റോക്കറ്റ് ലോഞ്ചറുകള്‍ ആദ്യമായി യുദ്ധത്തില്‍ ഉപയോഗിച്ചത്.