ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ‘അപകടകരമായ’ വിഭാഗത്തില്‍ തുടരുന്നതിനാല്‍, തിങ്കളാഴ്ച രാവിലെ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഡല്‍ഹിയിലെ വായു ഗുരുതരമായി മലിനമായി. ദേശീയ തലസ്ഥാനത്ത് മൊത്തം എ.ക്യു.ഐ 488 ആണ് രേഖപ്പെടുത്തിയത്. ആര്‍കെ പുരം (466), ഐടിഒ (402), പട്പര്‍ഗഞ്ച് (471), ന്യൂ മോട്ടി ബാഗ് (488) എന്നിവയാണ് ദേശീയ തലസ്ഥാനത്തെ ഏറ്റവും മോശം ബാധിത പ്രദേശങ്ങളില്‍ ചിലത്. ദേശീയ തലസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് ഡല്‍ഹി സര്‍ക്കാര്‍ 5-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളുടെയും അടച്ചിടല്‍ നവംബര്‍ 10 വരെ നീട്ടി.
Also Read; സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും മലിനീകരണ തോത് കുറക്കാന്‍ വാഹനങ്ങളുടെ എണ്ണം കുറക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും വ്യക്തമാക്കിയ പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്, പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി. പഞ്ചാബില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്ക് നേരെ കര്‍ഷകര്‍ പ്രതിഷേധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.