‘ലോകകപ്പിന് മുകളില്‍ കാല് വച്ച് ഇനിയും ആഘോഷിക്കും’: മിച്ചല്‍ മാര്‍ഷ്
പെര്‍ത്ത്: ലോകകപ്പ് ജയത്തിന് പിന്നാലെ ഡ്രസിംഗ് റൂമില്‍ ട്രോഫിയുടെ മുകളില്‍ കാല്‍ കയറ്റിവച്ച് ഫോട്ടോക്ക് പോസ് ചെയ്ത ഓസ്ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. മാര്‍ഷ് ട്രോഫിയോട് അനാദരവ് കാണിച്ചുവെന്ന വിമര്‍ശനമാണ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ഉന്നയിച്ചത്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മാര്‍ഷ്.
ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത്തരം ആഘോഷം ഇനിയും തുടരുമെന്നും താരം പറയുകയുണ്ടായി. ചിത്രത്തില്‍ അനാദരവ് എന്ന് തോന്നാന്‍ മാത്രം ഒന്നുമില്ലെന്നാണ് മാര്‍ഷിന്റെ പക്ഷം. സമൂഹമാദ്ധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും ഓസ്ട്രേലിയയിലെ ഒരു റോഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടെ താരം പ്രതികരിച്ചു.
Also Read; മലമ്പുഴയിലേക്ക് വിനോദയാത്രപോയ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍; രണ്ടുപേരുടെ നില ഗുരുതരം
https://youtu.be/oMBGJx2wsFw?si=Nnb0S81aObGC_zOa