December 26, 2024
#kerala #Top Four

പൂരം കലക്കല്‍ വിവാദം ; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. നേരത്തെ ഡിജിപി തള്ളിക്കളഞ്ഞതാണ് എഡിജിപിയുടെ ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്. ദേവസ്വത്തിലെ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. കൂടാതെ
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. അജിത് കുമാറിന്റെ ഈ റിപ്പോര്‍ട്ട് ഡിജിപി നേരത്തെ തള്ളിയിരുന്നു. വീഴ്ച ഉണ്ടാകുമ്പോള്‍ അജിത് കുമാര്‍ എന്ത് ചെയ്‌തെന്നായിരുന്നു ഡിജിപിയുടെ വിമര്‍ശനം. പൂരം കലക്കലില്‍ തൃതല അന്വേഷണമാണ് ഒടുവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *