തൃശൂരില്‍ വീട് കയറി ആക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു

തൃശൂര്‍: തൃശൂര്‍ കൊടകരയില്‍ വീട് കയറി ആക്രമണം നടത്തുന്നതിനിടയില്‍ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. കൊടകര വട്ടേക്കാടാണ് സംഭവമുണ്ടായത്. ആക്രമണത്തില്‍ കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്(29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരണപ്പെട്ടത്. അഭിഷേകും മറ്റു രണ്ട് പേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആക്രമണത്തില്‍ കുത്തുകൊണ്ട സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അഭിഷേകിനും കുത്തേറ്റത്. ബുധനാഴ്ച്ച രാത്രി 11. 30 ഓടെയാണ് സംഭവം.
Also Read ; ‘എംടിയുടെ ലോകം വിശാലമാണ്, ഈ നഷ്ടം എളുപ്പത്തില്‍ നികത്താനാവില്ല ‘: ടി പത്മനാഭന്‍
സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. ഹരീഷ്, വിവേക്, അഭിഷേക് എന്നിവരാണ് സുജിത്തിന്റെ വീട്ടില്‍ ആക്രമിക്കാന്‍ കയറിയത്. നാല് വര്‍ഷം മുമ്പ് വിവേകിനെ ക്രിസ്മസ് രാത്രിയില്‍ സുജിത്ത് കുത്തിയിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..