#kerala #Top Four

അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ; വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ, പോലീസ് അന്വേഷണം തുടരുന്നു

കൊച്ചി: കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതില്‍ ഗൂഡാലോചന സംശയിച്ച് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ ലഭിച്ചേക്കും.

Also Read ; ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 12 കുട്ടികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും പിടിപെട്ടിരുന്നു. സംഭവത്തില്‍ കുടിവെള്ളത്തില്‍ നിന്നാണ് രോഗവ്യാപനമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. വൃത്തി ഹീനമായ ടാങ്കില്‍ നിന്ന് എടുത്ത വെള്ളമാണ് ഭക്ഷണം പാകം ചെയ്യാന്‍ വെള്ളം ഉപയോഗിച്ചതെന്ന് വ്യക്തമാണ്. തൊട്ടടുത്ത് മാലിന്യം കുമിഞ്ഞുകൂടിയ കനാലുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *