ചായ കുടിക്കാന്‍ ഡ്രൈവര്‍ ഇറങ്ങിയപ്പോള്‍ ലോറി മോഷ്ടിച്ചു, പോലീസ് പിറകെ എത്തിയപ്പോള്‍ കണ്ടത് ലോറി തലകീഴായി കിടക്കുന്നത് !
ഇടുക്കി: കുട്ടിക്കാനത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നു. അമിതവേഗത്തില്‍ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞതോടെ മോഷ്ടാവ് കുടുങ്ങി. ചായകുടിക്കാനായി ഡ്രൈവര്‍ ലോറി നിര്‍ത്തിയിട്ടപ്പോഴാണ് ഇയാള്‍ വാഹനവുമായി പോയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയന്‍ (42) ആണ് ലോറിയുമായി കടന്നത്. തമിഴ്നാട്ടിലെ തേനിയില്‍ നിന്ന് ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിക്കാനത്ത് എത്തിയപ്പോള്‍ ഡ്രൈവര്‍, ലോറിയുടെ എന്‍ജിന്‍ ഓഫാക്കാതെ ഹാന്‍ഡ് ബ്രേക്കിട്ടാണ് ചായ കുടിക്കാന്‍ പോയത്. ഇറക്കത്തില്‍ കിടന്ന ലോറിയുടെ ഹാന്‍ഡ് ബ്രേക്ക് റിലീസ് ആയതാണെന്ന് കരുതി ഡ്രൈവര്‍ സമീപത്തുള്ളവരുടെ സഹായം അഭ്യര്‍ഥിച്ചു. ലോറിയെ പിന്തുടര്‍ന്നെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ലോറി മറിഞ്ഞുകിടക്കുന്നത് കണ്ടതോടെ മോഷ്ടാവ് കുടുങ്ങി. കൊയിലാണ്ടി പോലീസില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ള നിമേഷിനെ ലോറി മോഷ്ടിച്ച കേസില്‍ പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു.