ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി ; ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെ പി നദ്ദ
ഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് സന്തോഷിക്കാവുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലീഡ് ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കള്‍. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങള്‍ നിരാശയിലായിരുന്നു. ഹരിയാനയില്‍ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നതും. അതിനിടയിലാണ് വീണുകിട്ടിയ അവസരമെന്ന നിലയില്‍ ഹരിയാനയിലെ ഫലം മാറിമറിയുന്നത്.
Also Read ; ‘ഹ..ഹാ..ഹി..ഹു..!’ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയുമായി നടി പ്രയാഗ മാര്‍ട്ടിന്‍
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിലെ വന്‍ ട്വിസ്റ്റില്‍ അമ്പരന്നിരിക്കുകയാണ് കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നിലെത്തിയതോടെ ഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് ആഘോഷങ്ങള്‍ നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..