നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ അണിഞ്ഞ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കേരള പോലീസ് സോനയ്ക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിയമസഭാ സമ്മേളനത്തിനി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അന്‍വര്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ വെല്ലുവിളിച്ചു.
പ്രത്യേക ബ്ലോക്ക് അനുവദിച്ച് സ്പീക്കറുടെ കത്ത് കിട്ടി. അതുകൊണ്ടാണ് നിയമസഭയിലേക്ക് വന്നതെന്നും തൊഴിലാളി സമൂഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ചുവന്ന തോര്‍ത്ത് സഭയിലേക്ക് കൊണ്ടുവന്നതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.പോലീസില്‍ വിശ്വാസമില്ലാത്തത് കൊണ്ടാണ് ഗവര്‍ണറെ കണ്ടത്. പോലീസ് അന്വേണത്തില്‍ വിശ്വാസമില്ലെന്ന് ഗവര്‍ണറെ അറിയിച്ചു. സ്വര്‍ണ്ണം പൊട്ടിക്കല്‍ എല്ലാ വിവരങ്ങളും പോലീസിന്റെ കയ്യിലുണ്ട്. എന്നാല്‍ ഇതൊന്നും പോലീസ് അന്വേഷിക്കുന്നില്ല. സ്വര്‍ണ്ണം കൊണ്ടുവന്നവരുടെ ആരെയും മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു.
ഹൈക്കോടതിയില്‍ കേസ് വന്നാല്‍ സഹായിക്കണം എന്ന് അറിയിക്കാനാണ് ഗവര്‍ണറെ കണ്ടത്. കോടതി ഗവര്‍ണറുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കും. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണറെ കാണാതിരുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട് നല്‍കണമെന്ന് ഗവര്‍ണര്‍ ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.അതേസമയം സ്പീക്കര്‍ ചെയ്യുന്നത് കവല ചട്ടമ്പിയുടെ പണിയാണെന്നും മുഖ്യമന്ത്രി പാര്‍ട്ടിയെ ബലികഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.