വയനാട്ടില്‍ വീണ്ടും തിരച്ചില്‍ നടത്തും; കൂടിയാലോചനകള്‍ക്ക് ശേഷം തിയതി തീരുമാനിക്കുമെന്ന് മന്ത്രി കെ രാജന്‍
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടിയ മേഖലയില്‍ വീണ്ടും തിരച്ചിലിന് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. തെരച്ചില്‍ തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും കൂടിയാലോചനകള്‍ക്ക് ശേഷം തീയതി തീരുമാനിക്കാമെന്നും മന്ത്രി രാജന്‍ നിയമസഭയില്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ഇനിയും 122 പേരെ ഇനിയും കണ്ടെത്താനുണ്ട്. 55 ശരീര ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധന പോലും സാധ്യമല്ലാത്ത തരത്തിലായിരുന്നു കണ്ടെത്തിയത്. കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരിച്ച അര്‍ജുന്റെ മൃതശരീരം 72 ദിവസത്തിന് ശേഷം കണ്ടെത്തിയതോടെ വയനാട്ടില്‍ വീണ്ടും തിരച്ചില്‍ തുടരണമെന്ന ആവശ്യം ശക്തമായിരുന്നു.
അതേസമയം വയനാട് ദുരന്തത്തില്‍ കേന്ദ്ര സമീപനത്തില്‍ നിരാശ ഉണ്ട്. കേന്ദ്ര സഹായം സംബന്ധിച്ച ഒരു നീക്കവും ഇതുവരെ ഇല്ല. 1202 കോടി രൂപയുടെ നഷ്ടം കണക്കാക്കി ഓഗസ്റ്റില്‍ നിവേദനം കൊടുത്തിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല. വയനാട് ദുരിതാശ്വാസത്തിനായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. കേരളത്തിന്റെ ആവശ്യവും പ്രതിഷേധവും അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..