ഓണം ബമ്പര്‍: ആ ഭാഗ്യശാലി കര്‍ണാടകക്കാരന്‍
ബെംഗളൂരു: ഇത്തവണത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് കഴിഞ്ഞപ്പോള്‍ ആരാണാ ഭാഗ്യശാലി എന്ന ചോദ്യം മാത്രം അവശേഷിച്ചു. ആ ചോദ്യത്തിന് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. കര്‍ണാടക സ്വദേശിയായ അല്‍ത്താഫാണ് ആ ഭാഗ്യവാന്‍. കഴിഞ്ഞമാസം സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ടിക്കറ്റ് എടുത്ത അല്‍ത്താഫ് കര്‍ണാടകയില്‍ മെക്കാനിക് ആണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പതിനഞ്ച് വര്‍ഷമായി സ്ഥിരമായി ലോട്ടറിയെടുത്തിരുന്ന അല്‍ത്താഫിനെ ബമ്പര്‍ കടാക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ ഒരു ഭാഗ്യം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് അല്‍ത്താഫ് പ്രതികരിച്ചു. പതിവായി ലോട്ടറി എടുക്കുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ടായിരുന്നു. എന്നാലും ഇത്തവണ ബമ്പര്‍ അടിക്കും എന്ന ആത്മവിശ്വാസത്തില്‍ തന്നെ എടുക്കുകയായിരുന്നുവെന്ന് അല്‍ത്താഫിന്റെ ബന്ധു പറഞ്ഞു.
ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അല്‍ത്താഫിന്റെ കുടുംബം. മകളുടെയും മകന്റെയും വിവാഹം ഗംഭീരമായി നടത്തണമെന്നതാണ് അല്‍ത്താഫിന്റെ ആഗ്രഹം. സ്വന്തമായി ഒരു വീടില്ല. ലോട്ടറിത്തുക കൊണ്ട് ഇതെല്ലാം നടത്തണം. ബാക്കി കാര്യങ്ങളെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നും അല്‍ത്താഫ് പ്രതികരിച്ചു.