ദിവ്യക്ക് ജാമ്യം കിട്ടാന്‍ വ്യാജരേഖ ചമച്ചു; സിപിഎമ്മിനെതിരെ വി ഡി സതീശന്‍
എഡിഎം നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് വ്യാജ രേഖ എകെജി സെന്ററില്‍ ചമച്ചതെന്ന് വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കളക്ടറെ കൊണ്ട് മൊഴി മാറ്റിപ്പറയിച്ച് വീണ്ടുമൊരു പുകമറയുണ്ടാക്കി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു. എഡിഎമ്മിന്റെ കുടുംബത്തെ കബളിപ്പിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയുമാണ് സിപിഐഎം ചെയ്തതെന്നും സീതശന്‍ വ്യക്തമാക്കി.
Also Read; ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കി : പോലീസുകാരന് സസ്‌പെന്‍ഷന്‍
ഉപതെരഞ്ഞെടുപ്പ് കാരണമാണ് ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായതെന്നും ഇല്ലെങ്കില്‍ ഒരു ചുക്കും ചെയ്യില്ലെന്നും ജനങ്ങള്‍ക്കിടയില്‍ അതിശക്തമായ വികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..