December 26, 2024
#kerala #Others #Top Four

ദുരിതബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യകിറ്റ് സര്‍ക്കാരിന്റേത് ; ഉത്തരവാദിത്തം റവന്യൂ വകുപ്പിനെന്ന് വി ഡി സതീശന്‍

കൊച്ചി: വയനാട്ടിലെ മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് പഴകിയ സാധനങ്ങള്‍ നല്‍കിയ സംഭവത്തില്‍ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പഞ്ചായത്തിന്റെ ഭാഗത്തല്ല തെറ്റെന്നും പഞ്ചായത്തിന് സാധനങ്ങള്‍ നല്‍കിയത് റവന്യൂ വകുപ്പാണെന്നും ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read ; ട്രോളി ബാഗ് വിവാദം എല്‍ഡിഎഫിന് വോട്ടായി മാറും: എം വി ഗോവിന്ദന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോള്‍ സ്വീകരിക്കാന്‍ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സി പി എം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശന്തന്‍? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെന്ററില്‍ വെച്ചാണെന്നും പാര്‍ട്ടിയില്‍ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാന്‍ നേതാക്കള്‍ എന്തിനു പോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സംസ്ഥാനത്ത് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂട്ടയടിയാണ് നടക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. ഐഎഎസുകാര്‍ക്കിടയിലും ആര്‍എസ്എസ് നുഴഞ്ഞുകയറി. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ തല്ലില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *