കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ വൈകി രോഗി മരിച്ചെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപിഴവെന്ന് ആരോപണം. ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചതായി കുടുംബം പരാതിപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജനിയാണ് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഈ മാസം നാലാം തിയതിയാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.നാവിന് തരിപ്പും കാലിന് അസഹ്യമായ വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ രോഗിക്ക് മാനസികാരോഗ്യത്തിനുള്ള ചികിത്സയാണ് നല്‍കിയതെന്നും ഏറെ വൈകിയാണ് ന്യൂറോ ചികിത്സ നല്‍കിയതെന്നും കുടുംബം ആരോപിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് രജനി മരിക്കുന്നത്. അതേസമയം കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുന്നതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..