ഝാര്‍ഖണ്ഡില്‍ ഇന്ത്യാമുന്നണിക്ക് അധികാരത്തുടര്‍ച്ച, മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍
മുംബൈ: ഝാര്‍ഖണ്ഡില്‍ അധികാരത്തുടര്‍ച്ച നേടി ഇന്ത്യാ മുന്നണി. പുറത്തുവന്ന ഫലസൂചനകള്‍ പ്രകാരം ഇന്ത്യാ സഖ്യം 56 സീറ്റുകളിലും എന്‍ഡിഎ 24 സീറ്റുകളിലുമാണ് വിജയിച്ചിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയില്‍ മഹായുതി സര്‍ക്കാര്‍ 288 സീറ്റുകളില്‍ 223 ഇടത്തും ജയിച്ച് അധികാരം ഉറപ്പിച്ചു. ഇന്ത്യാ സഖ്യത്തിന് 56 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
Also Read; ‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി
മഹാരാഷ്ട്രയില്‍ മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരാണ് വിജയിച്ചത്. ബാരാമതിയില്‍ അജിതിനെതിരെ നിര്‍ത്തിയ ശരദ് പവാര്‍ വിഭാഗത്തിന്റെ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാര്‍ തോല്‍വി നേരിട്ടു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..