നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നാല്‍പ്പത്തിയൊന്നാമതായിട്ടാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജിക്കാരി. നിലവില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
Also Read ; ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ തങ്ങള്‍ വേട്ടക്കാരനൊപ്പമല്ല ഇരയ്‌ക്കൊപ്പമാണ് എന്ന് നാടുനീള പ്രസംഗിച്ച് നടന്ന സിപിഎമ്മിന്റെയും ഇടത് സര്‍ക്കാരിന്റെയും തീരുമാനം കൂടി കേസില്‍ നിര്‍ണായകമാണ്. ഹര്‍ജിയിലെ ആവശ്യം പോലെ സിബിഐ അന്വേഷിക്കട്ടെ എന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. അല്ലാത്ത പക്ഷം സര്‍ക്കാരിന്റെ നടപടി രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടും.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..