December 27, 2024

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്ന് നാടകമെന്ന് തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹാസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ബിഷപ്പുമാര്‍ക്കൊപ്പമാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്ന് നടത്തിയത്. ഇത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നാണ് മാര്‍ മിലിത്തിയോസിന്റെ പരിഹാസം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നു, പാലക്കാട് പുല്‍ക്കൂട് […]