മന്‍മോഹന്‍ സിങിന് ആദരം: ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

മെല്‍ബണ്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകമായി ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. ഇക്കാര്യം വ്യക്തമാക്കി രഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ ചിത്രത്തോടെ ബി.സി.സി.ഐ എക്സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
അതേസമയം ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നായകന്‍ രോഹിത് ശര്‍മ (മൂന്ന്), കെ.എല്‍. രാഹുല്‍ (24) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. പാറ്റ് കമിന്‍സാണ് ഇരുവരെയും പുറത്താക്കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..