റോഡപകടം സംഭവിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് ഹൈക്കോടതി
ബെംഗളുരു: റോഡപകടം സംഭവിച്ചാല്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഹെല്‍മറ്റ് ധരിക്കാത്തത് നിയമലംഘനമാണെങ്കിലും അത് നഷ്ടപരിഹാരം ലഭിക്കുന്നതില്‍ നിന്ന് ഒരാളെ അയോഗ്യനാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
സാദത്ത് അലി ഖാന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ ജസ്റ്റിസ് കെ സോമശേഖര്‍, ജസ്റ്റിസ് ചില്ലക്കൂര്‍ സുമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Also Read; ഇന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല
2016 മാര്‍ച്ച് അഞ്ചിന് ബംഗളുരു-മൈസുരു റോഡില്‍ വെച്ച് സാദത്ത് അലി ഖാന്‍ അപകടത്തില്‍ പെട്ടിരുന്നു. സാദത്ത് സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ കാറിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റു. ചികിത്സക്ക് പത്ത് ലക്ഷത്തോളം ചെലവായെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തിനായി മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിച്ചു. അപകടമയത്ത് സാത്ത് അലി ഹെല്‍മറ്റ് ധരിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 5.61 ലക്ഷം രൂപ മാത്രമാണ് നഷ്ടപരിഹാരം അനുവദിച്ചത്. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. അപ്പോഴാണ് റോഡപകടം സംഭവിച്ചാല്‍ ഹെല്‍മറ്റ് ധരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..