ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നു
ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവിൽ വ്യോമാക്രമണങ്ങൾ അറുതിയില്ലാതെ തുടരുകയാണ്. അതേസമയം ഇസ്രായേൽ- ഹമാസ് സംഘർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നുവെന്നാണ് റിപ്പോർട്ട്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. മരിച്ചവരിൽ 11 അമേരിക്കക്കാരും ഉൾപ്പെടുന്നു.
30 ലെറെ ഇസ്രായേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. ഹമാസ് ആക്രമികൾ ഇപ്പോഴും ഇസ്രായേലിൽ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിസംബോധനയിൽ പറഞ്ഞു. ഇപ്പോൾ ഗാസയിൽ നടത്തിയ വ്യോമാക്രണങ്ങൾ തുടക്കം മാത്രമാണെന്നും നെതന്യാഹു ആവർത്തിച്ചു. ഹമാസ് ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, യു എസ്, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി എന്നി രാജ്യങ്ങള്‍ രംഗത്തെത്തി. ഏറ്റുമുട്ടലില്‍ 11 അമേരിക്കന്‍ പൗരമാര്‍ കൊല്ലപ്പെട്ടെന്ന് ജോബൈഡന്‍ വ്യക്തമാക്കി.
Also Read; രണ്ട് ലക്ഷത്തിനായി പരാക്രമം, 10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം
ഇതിനിടെ പ്രമുഖ വിമാനക്കമ്പനികള്‍ ഇസ്രായേലിലേക്കും തിരിച്ചും ഉള്ള യാത്ര റദാക്കി. ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനലിനു സമീപം പുക പടരുന്നതായുള്ള വീഡിയോകൾ ഇതിനകം പുറത്തുവന്നു. ഇസ്രായേലിന്റെ ദേശീയ വിമാനക്കമ്പനിയായ എല്‍ അല്‍, തുര്‍ക്കിയിലെ പെഗാസസ് എയര്‍ലൈന്‍സ്, ഗ്രീസിലെ ബ്ലൂ ബേര്‍ഡ് എയര്‍വേയ്സ് തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. ഒക്ടോബര്‍ ഏഴിന് ഡല്‍ഹിയില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനവും ഇസ്രായേലില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസും ഹമാസ് ഭീകര സംഘടനയുടെ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. ജര്‍മ്മന്‍ എയര്‍ലൈന്‍ ലുഫ്താന്‍സ ഉള്‍പ്പെടെയുള്ള മറ്റുള്ള മിക്ക വിമാന കമ്പനികളും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ ആലോചിക്കുന്നുണ്ട്.
Jion with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക