സ്റ്റാറ്റസിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
സുഹൃത്തുക്കളുടെ സ്റ്റാറ്റസുകള്‍ കാണാന്‍ വേണ്ടി മാത്രമായി വാട്സ്ആപ്പ് ഉപയോഗിക്കുന്ന നിരവധിയാളുകളുണ്ട്. വാട്സ്ആപ്പ് അവതരിപ്പിച്ചതില്‍ ഏറ്റവും ജനപ്രിയമായ ഫീച്ചറാണ് വാട്സ്ആപ്പ് സ്റ്റാറ്റസ്. എന്നാല്‍ നിലവില്‍ വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ പോസ്റ്റ് ചെയ്താല്‍ അതിന്റെ ആയുസ് 24 മണിക്കൂറുകളാണ്. അതുകഴിഞ്ഞാല്‍ താനെ അപ്രത്യക്ഷമാകും.
wabetslnfo- യുടെ റിപ്പോര്‍ട്ട്നുസരിച്ച്, വാട്ട്സ്ആപ്പ് അതിന്റെ സ്റ്റാറ്റസ് സവിശേഷത മെച്ചപ്പെടുത്താന്‍ പോവുകയാണ്. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ അപ്‌ഡേറ്റ് കൊണ്ടുവരുന്നത്.
പരമാവധി രണ്ടാഴ്ച വരെ സ്റ്റാറ്റസ് വയ്ക്കാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ കൊണ്ടുവരുന്നത്. കൂടാതെ നിലവിലുള്ളതുപോലെ 24 മണിക്കൂര്‍, 3 ദിവസം, ഒരാഴ്ച എന്നിങ്ങനെ വിവിധ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Also Read;ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും
തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക. വീഡിയോ, ചിത്രം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റാറ്റസുകള്‍ക്കും സമയപരിധി നീട്ടുമോ എന്ന കാര്യത്തില്‍ നിലവില്‍ വ്യക്തത വന്നിട്ടില്ല.