നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദന്‍

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മണ്ഡലത്തില്‍ സ്വതന്ത്രന്‍ വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. അന്‍വര്‍ യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവെക്കണമെന്നും പുറത്ത് ഇറങ്ങാന്‍ പറ്റാത്തതിനാലാണ് എംഎല്‍എ മാറി നില്‍ക്കുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.